Loading ...

Home sports

ദേശീയ വനിതാ സീനിയര്‍ ഹോക്കി; തുടക്കം കേരളത്തിന് തിരിച്ചടി

കൊല്ലം: ദേശീയ വനിതാ സീനിയര്‍ ഹോക്കി പൂള്‍ A യിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് ഒഡീഷ കേരളത്തെ തോല്‍പ്പിച്ചു. ഒഡീഷയ്ക്കായി ടോപ്പോ ജിവാന്‍ കിഷോരി, കുജുര്‍റോജിത, സുരിന്‍ അഭിനാസി മുക്തി എന്നിവര്‍ ഗോള്‍ നേടി. കേരളത്തിന്റെ ആശ്വാസ ഗോള്‍ അര്‍ച്ചനയുടെ വകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ബി ഡിവിഷന്‍ ചാമ്ബ്യന്‍ഷിപ്പില്‍ എസ് എസ് ബി ( സശാസ്ത്ര സീമാബല്‍)യും ബെംഗളുരുവും സെമിയില്‍. ഗോവയെ ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് എസ് എസ് ബി സെമിയില്‍കടന്നത്. എസ്‌എസ്ബി നിരയില്‍ മുന്നേറ്റനിരതാരം പ്രീതി നാലുഗോള്‍ നേടി. ബിജേത ലോങ്ജം ദേവി, മാകിസിമ എക്ക എന്നിവര്‍ രണ്ട് ഗോളുകള്‍ വീതവും അന്‍ജിക, മനീഷ എന്നിവര്‍ ഓരോ ഗോളുകളും നേടി

Related News