Loading ...

Home USA

സണ്ണി സ്റ്റീഫന്‍ കരുണയുടെ സന്ദേശവുമായി ഹ്യൂസ്റ്റണില്‍

ഹ്യൂസ്റ്റണ്‍: ന്യുയോര്‍ക്ക്, ന്യുജേഴ്സി, ഫിലാഡല്‍ഫിയ, ഓസ്ടിന്‍ എന്നീ സ്ഥലങ്ങളിലെ വചന ശുശ്രൂഷകള്‍ക്ക് ശേഷം  à´²àµ‹à´•à´ªàµà´°à´¶à´¸àµà´¤ കുടുംബപ്രേഷിതനും,  വചനപ്രഘോഷകനും, സംഗീതജ്ഞനും,  വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ  ശ്രീ സണ്ണി സ്റ്റീഫന്‍ ഹ്യൂസ്റ്റണ്‍ സെന്‍റ് ജോസഫ്സ് സീറോമലബാര്‍ കാത്തലിക് ദേവാലയത്തില്‍ 2016 ജൂലൈ 2, 3 തീയതികളില്‍ കുടുംബങ്ങള്‍ക്ക് സമാധാന സന്ദേശം നല്‍കുന്നു.
 
“ ജീവിതഗന്ധിയായ വചന വിരുന്നിലൂടെ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന സന്ദേശങ്ങള്‍ കുടുംബങ്ങളെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ദൈവസ്നേഹത്തിലും ആഴപ്പെടുത്തുന്നു. ഉത്തമ കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ചു നല്‍കുന്ന ജീവിത പാഠങ്ങളും, ഉണര്‍വ്വു നല്‍കുന്ന തിരുവചന പ്രബോധനങ്ങളും കുടുംബങ്ങളെ വിശ്വാസത്തിലും വിശുദ്ധിയിലും പ്രാര്‍ത്ഥനാ ജീവിതത്തിലും വളര്‍ത്തുന്നതാണെന്നും കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചു നടത്തുന്ന ഈ സെമിനാറില്‍ എല്ലാവരും പങ്കെടുക്കണമെന്നും” വികാരി റവ. ഫാ. കുര്യന്‍ നെടുവേലിചാലുംകല്‍ അറിയിച്ചു.

 à´•àµ‚ടുതല്‍ വിവരങ്ങള്‍ക്ക്: റവ.à´«à´¾. കുര്യന്‍  ( വികാരി ) 510 688 7805
 worldpeacemissioncouncil@gmail.com
 à´±à´¿à´ªàµà´ªàµ‹à´°àµâ€à´Ÿàµà´Ÿàµ: കെ.ജെ.ജോണ്‍

Related News