Loading ...

Home USA

​ഭ്രൂണഹത്യക്കെതിരായ പ്രോ ലൈഫ്​ മാര്‍ച്ച്‌ ഇന്ന്​​: ട്രംപും പ​ങ്കെടുക്കും

വാഷിങ്​ടണ്‍:​ ഭ്രൂണഹത്യ നിയമത്തിനെതിരെ പ്രോ ലൈഫ് അമേരിക്ക എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജനകീയ റാലിയില്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപും പ​ങ്കെടുക്കും. 'ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാന്‍ അവകാശമുണ്ട്​' എന്ന മുദ്രാവാക്യമുയര്‍ത്തി ഭ്രൂണഹത്യക്കെതിരെ ഏറ്റവും വലിയ റാലിയാണ്​ ഇന്ന്​ വാഷിങ്​ടണില്‍ നടക്കുക. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ്​ പ്രസിഡന്‍റ്​ നേരിട്ട്​ ഒരു പ്രോ ലൈഫ്​ മാര്‍ച്ചില്‍ പ​ങ്കെടുക്കുന്നത്​. ഇംപീച്ച്‌​മ​െന്‍റ്​ നടപടി നേരിടുന്ന ട്രംപിന്​ യാഥാസ്ഥികരായ ക്രിസ്​ത്യാനികളുടെ പിന്തുണ നേടുക എന്നതാണ്​ ലൈഫ്​ മാര്‍ച്ചില്‍                              പ​ങ്കെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്​. സുപ്രീംകോടതി കെട്ടിടത്തിനു മുന്നില്‍ അണിനിരക്കുന്ന മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അത്തരം പ്ലക്കാര്‍ഡ് പ്രദര്‍ശനങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്ന്​ നിര്‍ദേശമുണ്ട്​. ഗര്‍ഭസ്ഥ ശിശുവിനും അവകാശമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള 'മാര്‍ച്ച്‌​ ഫോര്‍ ലൈഫില്‍' വന്‍ ജനപങ്കാളിത്തമാണ്​ പ്രതീക്ഷിക്കുന്നത്​. 47-ാമത് വാഷിങ്​ടണ്‍ പ്രോ ലൈഫ്​ മാര്‍ച്ചാണ്​ ഇന്ന്​ നടക്കുക. 2017ല്‍ വാഷിങ്​ടണില്‍ നടന്ന പ്രോ ലൈഫ്​ റാലിയില്‍ അന്നത്തെ വൈസ് പ്രസിഡന്‍റ്​ മൈക്ക് പെന്‍സും കുടുംബവും പങ്കുചേര്‍ന്നിരുന്നു. അന്ന്​ വിഡിയോ സന്ദേശത്തിലൂടെ റാലിയെ അഭിസംബോധന ചെയ്​ത ട്രംപ്​ മനുഷ്യ ജീവ​ന്റെ സംരക്ഷണത്തെ ദുര്‍ബലപ്പെടുത്തുന്ന നിയമ നിര്‍മാണത്തിനെതിരെ ത​ന്റെ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.


Related News