Loading ...

Home USA

'പ്രസവിച്ച്‌ പൗരനാകണ്ട' വിദേശികളായ ഗര്‍ഭിണികള്‍ക്ക് യാത്രാവിലക്കുമായി അമേരിക്ക

വാഷിങ്ടണ്‍: വിദേശികളായ ഗര്‍ഭിണികള്‍ക്ക് അമേരിക്കയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം. വിദേശത്ത് എത്തി പ്രസവിക്കുന്ന നടപടി അവസാനിപ്പിക്കുന്നതിനാണ് വിസാ നിയന്ത്രണം കൊണ്ടുവരുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം വിദേശകാര്യമന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വിദേശ പൌരത്വം ലഭിക്കുകയെന്ന ഉദ്ദേശത്തോടെ ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവസമയം അടുക്കുമ്ബോള്‍ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെയാണ് പ്രസവ ടൂറിസം എന്ന് വിളിക്കുന്നത്.
                       ഇനിമുതല്‍ പ്രസവത്തിനായി അമേരിക്കയില്‍ എത്തുന്ന വിദേശികള്‍ക്ക് മറ്റ് ചികിത്സകള്‍ക്കായി എത്തുന്നവര്‍ക്ക് നല്‍കുന്ന പരിഗണന മാത്രം മതിയെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കാനിരിക്കുന്ന ഉത്തരവില്‍ ഉണ്ടെന്നാണ് സൂചന. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്ന് എത്തുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവച്ചെലവിനുള്ള പണം കൈവശമുണ്ടെന്ന് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ  തെളിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Related News