Loading ...

Home USA

യു.എസ് സൈന്യം ഇറാഖില്‍ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

യു.എസ് സൈന്യം ഇറാഖില്‍ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇറാഖിലെ 5000 ലേറെ വരുന്ന യു.എസ് സൈന്യത്തിന്റെ ഭാവി സംബന്ധിച്ച തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. ഇറാഖ് പ്രസിഡന്‍റ് ബര്‍ഹാം സാലിഹുമായി ദാവോസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ സൈന്യം ഇറാഖ് വിടണമെന്ന് പാര്‍ലമെന്‍റും ഇറാന്‍ അനുകൂല മിലീഷ്യകളും ശക്തമായി ആവശ്യപ്പെട്ടു വരികയാണ്. യു.എസ് സൈനിക സാന്നിധ്യത്തെ കുറിച്ച്‌ ഇറാഖ് പ്രസിഡന്‍റും ട്രംപും ചര്‍ച്ച ചെയ്തു. ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിന് കൃത്യമായ റോഡ് മാപ്പ് ആവിഷ്കരിക്കണമെന്ന് കാവല്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയും ആവശ്യപ്പെട്ടിരുന്നു. ഇറാഖിലെ യു.എസ് സൈനീക സാന്നിധ്യം തുടരുന്നതു സംബന്ധിച്ച ട്രംപിന്‍റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇറാന്‍ സൈനീക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലയെ തുടര്‍ന്നാണ് യു.എസ് സൈന്യം ഇറാഖ് വിടണമെന്ന് പാര്‍ലമെന്‍റ് പ്രമേയം പാസാക്കിയത്. എന്നാല്‍ ട്രംപ് ഭരണകൂടം ഇതു തള്ളുകയായിരുന്നു. ഇറാഖിലെ യു.എസ് സൈനീക കേന്ദ്രങ്ങള്‍ക്കു നേരെ പലതവണ റോക്കറ്റ് ആക്രമണം നടന്നത് വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Related News