Loading ...

Home Africa

ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 19 ഇന്ത്യക്കാരെ വിട്ടയച്ചു; ഒരാള്‍ മരിച്ചു

അബുജ: ആഫ്രിക്കയില്‍ നൈജീരിയന്‍ തീരത്തിനടുത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ കപ്പലിലെ 19 ഇന്ത്യക്കാരെ വിട്ടയച്ചു. ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചതായും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. 19 ഇന്ത്യന്‍ പൗരന്മാരെ ശനിയാഴ്ച വിട്ടയച്ചതായും ഒരാള്‍ കടല്‍ക്കൊള്ളക്കാരുടെ തടവില്‍ പ്രതികൂല സാഹചര്യങ്ങളില്‍ മരണമടഞ്ഞതായും നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. കഴിഞ്ഞ മാസം 15നാണ് എം.ടി ഡ്യൂക്ക് എന്ന കപ്പലില്‍ നിന്നും 20 ഇന്ത്യക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഈ വര്‍ഷം കടല്‍ക്കൊളളക്കാര്‍ തട്ടിക്കൊണ്ടുപോകുന്ന മൂന്നാമത്തെ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ 18 ഇന്ത്യക്കാരുമായി പോയ ഹോങ്കോംഗ് കപ്പല്‍ നൈജീരിയയില്‍ വച്ച്‌ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തിയിരുന്നു.

Related News