Loading ...

Home Africa

നൈ​ജീ​രി​യ​യില്‍ നാല് വൈദിക വി​ദ്യാ​ര്‍​ഥി​കളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്

ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ലെ ക​ഡൂ​ന​യി​ല്‍ നാല് വൈദിക വി​ദ്യാ​ര്‍​ഥി​കളെ സാ​യു​ധ ഗ്രൂ​പ്പ് ത​ട്ടി​ക്കൊ​ണ്ടു​പോ​യതായി റിപ്പോര്‍ട്ട് . ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് സെ​മി​നാ​രി​യി​ലെ പ​യ​സ് ക​ന്‍​വാ​യ് (19), പീ​റ്റ​ര്‍ ഉ​മ​നു​കോ​ര്‍ (23), സ്റ്റീ​ഫ​ന്‍ ആ​മോ​സ് (23), മൈ​ക്ക​ല്‍ എ​ന്നാ​ഡി (18) എ​ന്നി​വ​രെ​യാ​ണ്‌ തോ​ക്കു​ധാ​രി​ക​ള്‍ കഴിഞ്ഞ ദിവസം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. 270 പേ​ര്‍ പ​ഠി​ക്കു​ന്ന സെ​മി​നാ​രി​യില്‍ പ​ട്ടാ​ള​വേ​ഷ​ത്തി​ലെ​ത്തിയ തോ​ക്കു​ധാ​രി​ക​ള്‍ മതില്‍ തകര്‍ത്ത് സെ​മി​നാ​രിക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു . നൈ​ജീ​രി​യ​യി​ലെ സ്ഥി​തി പ​രി​താ​പ​ക‌​ര​മാ​ണെ​ന്നും സാ​യു​ധ​വി​ഭാ​ഗ​ങ്ങ​ളെ ആ​ര്‍​ക്കും നി​യ​ന്ത്രി​ക്കാ​നാവു​ന്നി​ല്ലെ​ന്നും എ​യി​ഡ് ടു ​ദ ച​ര്‍​ച്ച്‌ ഇ​ന്‍ നീ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഹൈ​ന്‍ ഗെ​ര്‍​ഡേ​ണ്‍ പ​റ​ഞ്ഞു.

Related News