Loading ...

Home sports

ബോറോയെ വീഴ്ത്തി, സ്പര്‍സ് എഫ് എ കപ്പ് നാലാം റൗണ്ടില്‍

എഫ് എ കപ്പ് റിപ്ലെ മത്സരത്തില്‍ മിഡില്‍സ്ബ്രോയെ വീഴ്ത്തി ജോസ് മൗറീഞ്ഞോയുടെ സ്പര്‍സ് നാലാം റൌണ്ട് പ്രവേശനം ഉറപ്പാക്കി. 2-1 നാണ് സ്പര്‍സ് ജയിച്ചത്. നാലാം റൗണ്ടില്‍ സൗത്താംപ്ടന്‍ ആണ് അവരുടെ എതിരാളികള്‍. ആദ്യ പകുതിയില്‍ നേടിയ 2 ഗോളുകളാണ് ടോട്ടന്‍ഹാമിന്റെ ജയം ഉറപ്പാക്കിയത്. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ അവര്‍ ലീഡ് നേടി. ബോറോ പ്രതിരോധം വരുത്തിയ പിഴവ് മുതലാക്കി ലെസല്‍സോ ആണ് ഗോള്‍ നേടിയത്. പിന്നീട് 15 ആം മിനുട്ടില്‍ മധ്യനിര താരം ലമേല നേടിയ സോളോ ഗോളാണ് അവര്‍ക്ക് ലീഡ് രണ്ടാക്കി ഉയര്‍ത്താന്‍ സഹായകമായത്. രണ്ടാം പകുതിയില്‍ 83 ആം മിനുട്ടില്‍ സേവിയ്യയിലൂടെ ബോറോ ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ഇന്നത്തെ ജയത്തോടെ 4 മത്സരങ്ങള്‍ നീണ്ട വിജയം ഇല്ലാഴ്മ അവസാനിപ്പിക്കാനും മൗറീഞ്ഞോക്ക് സാധിച്ചു.

Related News