Loading ...

Home USA

2020 ജനസംഖ്യാ കണക്കെടുപ്പിന് 500000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി: 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിന് യു എസ് സെന്‍സസ് ബ്യൂറോ ദേശീയാടിസ്ഥാനത്തില്‍ 500000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. അമേരിക്കയില്‍ ഓരോ പത്തു വര്‍ഷം കൂടുമ്ബോഴും ഭരണ ഘടനയ്ക്കനുസൃതമായി ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത്. ജനസംഖ്യാനുപാതം കണക്കാക്കി ഫെഡറല്‍ ഫണ്ട് വീതം വെക്കുന്നതിനാണ് സംസ്ഥാനങ്ങളിലെ ഹെല്‍ത്ത് ക്ലിനിക്കുകള്‍, സ്ക്കൂളുകള്‍, റോഡുകള്‍, അത്യാവശ്യ സര്‍വ്വീസുകള്‍ക്ക് എന്നിവര്‍ക്ക് ബില്യണ്‍ കണക്കിന് ഡോളറാണ് ഫെഡറല്‍ ഗവണ്മെണ്ട് സംസ്ഥാനങ്ങള്‍ അനുവദിക്കുന്നത്. 2020 മാര്‍ച്ചില്‍ ആരംഭിക്കുന്ന കണക്കെടുപ്പിന് അമേരിക്കയിലെ ഓരോ വീട്ടിലും ഓണ്‍ലൈന്‍, ഫോണ്‍, മെയ്ല്‍ സര്‍വ്വീസുകള്‍ വഴി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍, വിമുക്ത ഭടന്മാര്‍, പെന്‍ഷന്‍ പറ്റിയവര്‍, സേനാംഗങ്ങളുടെ ഭാര്യമാര്‍ എന്നിവരെയാണ് ഈ തസ്തികയിലേക്ക് പരിഗണിക്കുകയെന്ന് സെന്‍സസ് ബ്യൂറോ അസ്സോസിയേറ്റ് ഡയറക്ടര്‍ തിമോത്തി ഓള്‍സണ്‍ പറഞ്ഞു. സ്പാനിഷ് ഭാഷ അറിയുന്നത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വീടുവീടാന്തരം കയറിയിറങ്ങി ചെയ്യുന്ന പ്രവര്‍ത്തകര്‍ക്ക് നല്ല ശമ്ബളവും, ആനുകൂല്യങ്ങളും ലഭിക്കുമെന്നും ഓള്‍സന്‍ പറഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് 2020 elmsus.gov/jobs എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാവുന്നതാണ്.

Related News