Loading ...

Home sports

വിജയത്തോടെ സാനിയ മിര്‍സയുടെ തിരിച്ചുവരവ്

2 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ലോക ടെന്നീസിലേക്ക് തിരികെയെത്തി. ഹൊബാര്‍ട് ഇന്റര്‍നാഷണലില്‍ ഇറങ്ങിയ സാനിയ വിജയത്തോടെ തന്നെ ആണ് തിരിച്ചുവന്നത്. ഉക്രൈന്‍ താരം നദിയ കിചെനോകുമായി സഖ്യം ചേര്‍ന്ന് ഇറങ്ങിയ സാനിയ ഒക്സാന - മിയു കറ്റോ സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. 2-6 7-6(3) [10-3 എന്നായിരുന്നു സ്കോര്‍. ജയത്തോടെ സാനിയ സഖ്യം ക്വാര്‍ട്ടറിലേക്ക് എത്തി. ഇനി യു എസ് à´Ž സഖ്യമായ വജിയ കിംഗ് - ക്രിസ്റ്റിന കൂട്ടുകെട്ടിനെയാണ് നേരിടുക. ആറു ഗ്ലാന്‍സാം നേടിയിട്ടുള്ള താരമാണ് സാനിയ. മുൻമ്പ്    ഡബിള്‍സില്‍ ലോക ഒന്നാം  നമ്പറുമായിട്ടുണ്ട്.


Related News