Loading ...

Home sports

പ്രഥമ എ.ടി.പി കപ്പ് കിരീടം സെര്‍ബിയക്ക്

സിഡ്നി: മുന്‍ ലോക ഒന്നാം നമ്പർതാരം നൊവാക് ജോക്കോവിച്ചിന്റെ മികവില്‍ സെര്‍ബിയക്ക് പ്രഥമ എ.ടി.പി കപ്പ് കിരീടം. ഒരിക്കല്‍ക്കൂടി ഹാര്‍ഡ് കോര്‍ട്ടില്‍ ജോക്കോവിച്ചിനു മുന്നില്‍ നദാല്‍ അടിയറവു പറഞ്ഞതോടെയാണ് 24 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ സെര്‍ബിയ കിരീടത്തില്‍ മുത്തമിട്ടത് (2-1). സിംഗിള്‍സില്‍ ലോക ഒന്നാം നമ്ബര്‍ താരം റാഫേല്‍ നദാലിനെ കീഴടക്കിയ ജോക്കോവിച്ച്‌ നിര്‍ണായക ഡബിള്‍സില്‍ വിക്ടര്‍ ട്രോയ്സ്‌കിക്കൊപ്പം ജയം നേടിയാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. സെമിയിലും ക്വാര്‍ട്ടറിലും ഡബിള്‍സില്‍ കളിച്ച നിക്കോള കാസിച്ചിനെ മാറ്റിയാണ് ജോക്കോ വിക്ടറിനൊപ്പം കളിക്കാനിറങ്ങിയത്. ആദ്യ സിംഗിള്‍സില്‍ സ്പെയിനാണ് ജയിച്ചത്. കിരീടപോരാട്ടത്തില്‍ ആദ്യ സിംഗിള്‍സില്‍ സ്പാനിഷ് താരം റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗുട്ട് സെര്‍ബിയയുടെ ദുസന്‍ ലജോവിച്ചിനെ കീഴടക്കി ടീമിന് ലീഡ് നല്‍കി (7-5, 6-1). സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടിയ രണ്ടാം സിംഗിള്‍സില്‍ ജോക്കോ നഡാലിനെ കീഴടക്കി സെര്‍ബിയയെ ഒപ്പമെത്തിച്ചു (6-2,7-6). ഇതോടെ ഡബിള്‍സ് നിര്‍ണായകമായി. ജോക്കോ - വിക്ടര്‍ സഖ്യം സ്‌പെയിനിന്റെ പാബ്ലോ കറെനോ ബുസ്റ്റ - ഫെലിസിയാനോ ലോപ്പസ് സഖ്യത്തെ (6-3, 6-4) മറികടന്ന് കപ്പില്‍ മുത്തമിട്ടു. സെമിഫൈനലില്‍ സെര്‍ബിയ റഷ്യയെയും സ്‌പെയിന്‍ ഓസ്ട്രേലിയയെയും തോല്‍പ്പിച്ചതോടെയാണ് ജോക്കോ - നദാല്‍ സിംഗിള്‍സിന് അരങ്ങൊരുങ്ങിയത്.

Related News