Loading ...

Home USA

യുദ്ധമുന്നറിയിപ്പുമായി ഇറാനില്‍ ചെങ്കൊടി; ആക്രമിച്ചാല്‍ 52 കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് ഇറാന്‍ യു.എസിനോടു പ്രതികാരം ചെയ്യാനൊരുങ്ങുന്നുവെന്നു സൂചന. ഷിയാ മുസ്‌ലിങ്ങളുടെ പുണ്യനഗരമായ ഖോമിലെ പള്ളിക്കുമുകളില്‍ ശനിയാഴ്ച ചെങ്കൊടി നാട്ടിയതാണ് യുദ്ധപ്രഖ്യാപനമായി വ്യാഖ്യാനിക്കുന്നത്. ഖോമിലെ ജംകാരന്‍ പള്ളിക്കുമുകളില്‍ കൊടിനാട്ടുന്ന ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. ഇറാന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചന ലഭിച്ചതോടെ ഭീഷണിയുമായി യു.എസും രംഗത്തെത്തി. അമേരിക്കന്‍ പൗരന്മാര്‍ക്കോ സമ്ബത്തിനോ നേരെ ആക്രമണമുണ്ടായാല്‍ ഇറാനിലെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതില്‍ ചിലത് ഇറാന്റെ ഉന്നത, സാംസ്കാരിക കേന്ദ്രങ്ങളാണെന്നും 'പൊടുന്നനെയും കനത്തതുമായിരിക്കും' ആക്രമണമെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ജംകാരന്‍ പള്ളിക്കുമുകളില്‍ ഇറാന്‍ ചെങ്കൊടി ഉയര്‍ത്തുന്നത്. അന്യായമായ രക്തച്ചൊരിച്ചില്‍ നടത്തിയവരോട് പ്രതികാരം ചെയ്യുന്നതിന്റെ പ്രതീകമാണ് ഷിയാ സംസ്കാരത്തില്‍ ചെങ്കൊടിനാട്ടല്‍. ഇതോടെ ബദ്ധശത്രുക്കളായ യു.എസും ഇറാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമോയെന്ന ആശങ്ക ശക്തമായി. രാജ്യത്തെ ശക്തനായ രണ്ടാമത്തെ നേതാവും ജനകീയനുമായ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ ഇറാനിലെ നഗരങ്ങളില്‍ പതിനായിരങ്ങള്‍ പ്രതിഷേധം തുടരുകയാണ്. അമേരിക്കയുടെ സമ്ബത്തിനുമേല്‍ ആക്രമണം അഴിച്ചുവിടുമെന്ന് 'ധൈര്യസമേതം' പറയുന്ന ഇറാന്‍, ജീവിച്ചിരുന്ന കാലത്ത് സുലൈമാനി കൊന്നുകൂട്ടിയവരുടെ കാര്യം പരാമര്‍ശിക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കന്‍ നയതന്ത്രജ്ഞരെയും സൈനികോദ്യോഗസ്ഥരെയും കൊല്ലാന്‍ സുലൈമാനി പദ്ധതിയിട്ടെന്നും യു.എസ്. ആരോപിക്കുന്നു. 603 യു.എസ്. സൈനികരെയും ആയിരത്തിലധികം ഇറാഖികളെയും സുലൈമാനിയുടെ മേല്‍നോട്ടത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഇറാഖില്‍ സമാധാനപരമായി നടക്കുന്ന അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയത് ഖാസിം സുലൈമാനിയും ഒപ്പം കൊല്ലപ്പെട്ട അബു മഹ്ദി അല്‍ മുഹന്ദിസുമാണ് -യു.എസ്. വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ഖുദ്സ് വിഭാഗം മേധാവി ഖാസിം സുലൈമാനി, ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ബ്രിഗേഡ്സ് ഉപമേധാവി അബു മഹ്ദി അല്‍ മുഹന്ദിസ് എന്നിവര്‍ ബാഗ്ദാദ് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ യു.എസ്.നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ചെങ്കൊടി പറയുന്നത് എ.ഡി. 680-ലെ കര്‍ബല യുദ്ധത്തില്‍ ഇമാം ഹുസെയ്ന്‍ രക്തസാക്ഷിത്വം വരിച്ചപ്പോഴാണ് ഇറാനിലാദ്യമായി പള്ളിക്കുമുകളില്‍ ചെങ്കൊടിയേറ്റിയത്. കര്‍ബല പള്ളിക്കുമുകളില്‍ പാറുന്ന ഈ കൊടി പിന്നീട്‌ ഇന്നേവരെ താഴ്ത്തിക്കെട്ടിയിട്ടില്ല. ഇമാമിന്റെ മരണത്തിനു പ്രതികാരംചെയ്തുകഴിഞ്ഞാല്‍മാത്രമേ പതാക താഴ്ത്തിക്കെട്ടൂവെന്നാണ് ഷിയാക്കളുടെ വിശ്വാസം.

Related News