Loading ...

Home sports

മരിയ ഷറപ്പോവ ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണലില്‍ തിരിച്ചെത്തും

റഷ്യന്‍ പ്രഫഷണല്‍ ടെന്നിസ് താരമായ മരിയ യൂറിയേവ്ന ഷറപ്പോവ ടെന്നിസിലേക്ക് തിരിച്ചെത്തുന്നു.പരിക്ക് മൂലം കഴിഞ്ഞ വര്ഷം മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്മ താരം ഈ വര്ഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തുകയാണ്. മുന്‍ ലോക ഒന്നാം നമ്ബര്‍ താരമായ മരിയ ഷറപ്പോവ ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണലില്‍ ടൂര്‍ണമെന്റിലൂടെ ആണ് തിരികെയെത്തുന്നത്. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന്‌ കഴിഞ്ഞവര്‍ഷം കോര്‍ട്ട് വിട്ട ഈ 32 കാരി പൂര്‍വാധികം ശക്തിയോടെയാകും ഇത്തവണ എത്തുക. അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ചാമ്ബ്യന്‍ നിലവിലെ ലോക ഒന്നാം നമ്ബര്‍ താരം ആഷ് ബാര്‍ട്ടി, നവോമി ഒസാക്ക, കരോലിന പ്ലിസ്‌കോവ എന്നിവരോടൊപ്പം ജനുവരി 6-12 വരെ ക്വീന്‍സ്‌ലാന്റ് ടെന്നീസ് സെന്ററില്‍ കളിക്കും. കരിയറില്‍ ഉടനീളം തോളില്‍ പ്രശ്‌നമുണ്ടായതാണ് ഷറപ്പോവയെ ബാധിച്ചത്. കഴിഞ്ഞ വര്‍ഷം താരം 15 കളികള്‍ മാത്രമാണ് കളിച്ചത്. ഇതൊരു പുതിയ തുടക്കമാണെന്ന് ഷറപ്പോവ പറഞ്ഞു.അഞ്ചു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുള്‍പ്പെടെ 32 WTA കിരീടങ്ങള്‍ നേടിയ ഷറപ്പോവ ആഗസ്‌തില്‍ യുഎസ്‌ ഓപ്പണിലാണ്‌ അവസാനം കളിച്ചത്.

Related News