Loading ...

Home sports

ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനം നില നിര്‍ത്തി വിരാട് കോലി

ഐസിസി ടെസ്റ്റ് റാങ്കിങില്‍ 928 റേറ്റിങ് പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന് 911 പോയിന്റാണുള്ളത്. 822 പോയിന്റുള്ള ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയയുടെ ലാബുഷാനെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ന്യൂസീലന്‍ഡ് പരമ്ബരയിലെ മികച്ച പ്രകടനമാണ് ലാബുഷാനെയ്ക്ക് കരുത്തായത്. അതേസമയം ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയ്ക്ക് ഒരു സ്ഥാനം നഷ്ടമായി. 791 പോയിന്റോടെ പുജാര അഞ്ചാം സ്ഥാനത്താണ്. പാകിസ്താന്റെ യുവതാരം ബാബര്‍ അസാം ആറാം സ്ഥാനത്തും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, ഇന്ത്യയുടെ അജിന്‍ക്യ രഹാനെ, ഇംഗ്ലണ്ടിന്‍രെ ജോ റൂട്ട്, ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്ക് എന്നിവര്‍ ഏഴ് മുതല്‍ 10വരെ സ്ഥാനങ്ങളിലുമുണ്ട്.

Related News