Loading ...

Home sports

2020 ഐപിഎല്ലിന് മാര്‍ച്ച്‌ 29 ന് കൊടികയറും

മുംബൈ: ഇന്ത്യന്‍​ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് മാര്‍ച്ച്‌ 29 തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരങ്ങള്‍ നടക്കുക. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഫീഷ്യലാണ് ഇക്കാര്യം ഒരു വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയത്. എന്നാല്‍ വിദേശ താരങ്ങളെ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ലഭ്യമാകില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക തുടങ്ങിയ ദേശീയ ടീമുകളിലെ താരങ്ങള്‍ക്കായിരിക്കും ആദ്യ മത്സരങ്ങള്‍ നഷ്ടമാവുക.
ഓസ്ട്രേലിയ കിവീസിനെതിരെയും, ഇംഗ്ലണ്ട് ശ്രീലങ്കയ്‌ക്കെതിരെയും മത്സരിക്കുന്നതിനാലാണ് താരങ്ങള്‍ക്ക് മത്സരങ്ങള്‍ നഷ്ടമാവുക. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിലെ ദേശീയ താരങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്ന ടീമുകള്‍ക്ക് ഈ സമയം തിരിച്ചടിയാകും. ഇതിനാല്‍ തന്നെ എതിര്‍പ്പുകളുയരാന്‍ സാധ്യതകളേറെയാണ്. പ്രമുഖ ടീമുകള്‍ എതിര്‍ക്കുകയാണെങ്കില്‍ ഏപ്രില്‍ ആദ്യവാരത്തിലേക്ക് ഉദ്ഘാടന മത്സരം മാറ്റിവയ്‌ക്കാനും ബിസിസിഐ തയ്യാറായേക്കും. ഇതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ കൈക്കൊള്ളും.

Related News