Loading ...

Home USA

2020 ല്‍ ലാസ് വെഗാസിലെ തുരങ്കം യാത്രയ്ക്കായി തുറന്നുകൊടുക്കും

സാന്‍ ഫ്രാന്‍സിസ്കോ: തിരക്കേറിയ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായി ലാസ് വെഗാസില്‍ ഒരു മൈല്‍ ദൈര്‍ഘ്യമുള്ള തുരങ്കം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് നൂതന സംരംഭകന്‍ എലോണ്‍ മസ്ക് ട്വിറ്ററില്‍ കുറിച്ചു.ജനങ്ങള്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള à´ˆ തുരങ്കം നിര്‍മിക്കുന്നത് എലോണ്‍ മസ്ക് സ്ഥാപിച്ച, നൂതന സാങ്കേതിക വിദ്യകള്‍ക്കധിഷ്ഠിതമായ നിരവധി സംരംഭകരിലൊന്നായ 'ദി ബോറിംഗ്' കന്പനിയും 'ടെസ്ല ഇലക്‌ട്രിക് കാര്‍ കന്പനി'യും, റോക്കറ്റ് ലോഞ്ച് വാഹനങ്ങള്‍ വികസിപ്പിക്കുന്ന 'സ്പേസ് എക്സും' ചേര്‍ന്നാണ്.കണ്‍വന്‍ഷന്‍ സെന്‍ററില്‍ നിന്ന് സ്ട്രിപ്പ് മാളിലേക്ക് പോകുന്ന ആദ്യത്തെ വാണിജ്യ തുരങ്കം ബോറിംഗ് കന്പനി ലാസ് വെഗാസില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു എന്ന് 48 കാരനായ ശതകോടീശ്വരന്‍ എലോണ്‍ മസ്ക് ട്വീറ്റ് ചെയ്തു. à´°à´£àµà´Ÿà´¾à´®à´¤àµà´¤àµ† ട്വീറ്റില്‍ ഇത് 2020 ല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നും കൂട്ടിച്ചേര്‍ത്തു.ലാസ് വെഗാസ് കണ്‍വന്‍ഷന്‍ സെന്‍റര്‍ വിശാലമായ ഒരു സമുച്ചയമാണ് 0.8 മൈല്‍ (1.3 കിലോമീറ്റര്‍) ദൈര്‍ഘ്യമുള്ള തുരങ്കം സെന്‍ററില്‍ നിന്ന് നഗരത്തിലെ പ്രശസ്തമായ സ്ട്രിപ്പിലേക്ക് യാത്രചെയ്യാന്‍ സഹായിക്കും. സ്ട്രിപ്പിലാണ് നിരവധി പ്രധാന ഹോട്ടലുകളും കാസിനോകളും സ്ഥിതിചെയ്യുന്നത്.ലാസ് വെഗാസ് റിവ്യൂ ജേണലിന്‍റെ കണക്കനുസരിച്ച്‌ തുരങ്കത്തിന് ചിലവ് തുടക്കത്തില്‍ 35 മില്യണ്‍ ഡോളര്‍ ആയിരുന്നെങ്കിലും പിന്നീടത് 52.5 മില്യണ്‍ ഡോളറായി ഉയര്‍ന്നു.

Related News