Loading ...

Home sports

നാലില്‍ നാലു ജയം, സബാന്‍ കുതിക്കുന്നു

പുതിയ സീസണ്‍ അഖിലേന്ത്യാ സെവന്‍സിലും സബാന്‍ കുതിക്കുകയാണ്. കഴിഞ്ഞ സീസണില്‍ റാങ്കിംഗില്‍ ഒന്നാമത് ആയിരുന്ന സബാന്‍ ഈ സീസണിലും ആ സ്ഥാനം ആര്‍ക്കും നല്‍കില്ല എന്ന സൂചനയാണ് നല്‍കുന്നത്. ഇന്നലെ പിണങ്ങോട് സെവന്‍സില്‍ തുടര്‍ച്ചയായ നാലാം ജയമാണ് സബാന്‍ സ്വന്തമാക്കിയത്. അഭിലാഷ് കുപ്പൂത്തിനെയാണ് സബാന്‍ കോട്ടക്കല്‍ ഇന്നലെ തോല്‍പ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സബാന്റെ വിജയം. ഇന്ന് പിണങ്ങോട് നടക്കുന്ന മത്സരത്തില്‍ ബെയ്സ് പെരുമ്ബാവൂര്‍ റോയല്‍ ട്രാവല്‍സ് കോഴിക്കോടിനെ നേരിടും.

Related News