Loading ...

Home sports

ഏകദിന സൂപ്പര്‍ സീരീസ് പ്രഖ്യാപിച്ച്‌ ഗാംഗുലി ; ഇന്ത്യയടക്കം 4 ടീമുകള്‍ പങ്കെടുക്കും

ലോകക്രിക്കറ്റിലെ നാല് മുന്‍ നിര ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന സൂപ്പര്‍ സീരീസ് പ്രഖ്യാപിച്ച്‌ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 2021 ലാകും ഈ പരമ്ബരയുടെ ആദ്യ എഡിഷന്‍ നടക്കുക. കഴിഞ്ഞ ദിവസമാണ് ഗാംഗുലി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഐസിസിയുടെ പച്ചക്കൊടി ലഭിക്കുന്നതിന് പിന്നാലെ ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ സംഘാടകര്‍ പുറത്ത് വിടുമെന്നാണ് കരുതപ്പെടുന്നത്‌. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ മൂന്ന് ടീമുകള്‍ക്ക് പുറമേ ഒരു മുന്‍ നിര ടീം കൂടി സൂപ്പര്‍ സീരീസില്‍ പങ്കെടുക്കും. ബിസിസിഐ, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്, ക്രിക്കറ്റ് ഓസ്ട്രേലിയ എന്നീ മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായിട്ടാകും ഈ പരമ്ബര സംഘടിപ്പിക്കുക. 2021 ല്‍ ഇന്ത്യയിലാകും ഈ ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷന്‍ നടക്കുക. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളും സൂപ്പര്‍ സീരീസിന്റെ ആതിഥേയരാകും. 2021 ഒക്ടോബറിലോ, നവംബറിലോ ആകും ഇന്ത്യയില്‍ സൂപ്പര്‍ സീരീസ് നടക്കുക. ഇംഗ്ലണ്ട് ആതിഥേയരാകുന്ന വര്‍ഷം സെപ്റ്റംബറിലും, ഓസ്ട്രേലിയ ആതിഥേയരാകുന്ന വര്‍ഷം, ഒക്ടോബറിലോ നവംബറിലോ ഫെബ്രുവരിയിലോ, മാര്‍ച്ചിലോ ആകും പരമ്ബര നടക്കുക.

Related News