Loading ...

Home sports

ഐഎസ്‌എല്‍: ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഐഎസ്‌എല്ലില്‍ ഇന്നലെ നടന്നമത്സരത്തില്‍ കേരളത്തിന് തോല്‍വി. ചെന്നൈക്കെതിരെ നടനാണ് മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെട്ടത്. ഈ സീസണിലെ നാലാം തോല്‍വിയാണിത്. ഒരു മത്സരം മാത്രം ജയിച്ച കേരളത്തിന് ഇന്നലെ മോശം പ്രതിരോധമാണ് വിനയായത്. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ആന്ദ്രെ ചെമ്ബ്രി, ലാലിയന്‍സുവാല ചാങ്‌തെ, നെരിജിസ്‌ വാല്‍സ്‌കിസ്‌ എന്നിവരാണ് ചെന്നൈക്ക് വേണ്ടി ഗോളുകള്‍ നേടിയത്. നായകന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെയാണ് ആശ്വാസ ഗോള്‍ നേടിയത്. തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് നിലയില്‍ ഒന്‍പതാം സ്ഥാനത്തായി. ഏഴ് പോയിന്റ് ആണ് അവര്‍ക്കുള്ളത് . 9 പോയിന്റുമായി ചെന്നൈയിന്‍ എഫ് സി ഏഎട്ടാം സ്ഥാനത്ത് എത്തി.

Related News