Loading ...

Home sports

ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും

തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ജയിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞിരുന്നില്ല. പോയിന്റ് ടേബിളില്‍ എട്ടാമതുള്ള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടുമ്ബോള്‍ ഇന്ന് ജയം മാത്രമാണ് ലക്ഷ്യം. എട്ട് കളികളില്‍ ഒന്ന് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. നാല് സമനിലകളും മൂന്ന് തോല്‍വികളും ബ്ലാസ്റ്റേഴ്‌സ് വഴങ്ങി. ആകെ നേട്ടം ഏഴ് പോയിന്റ് മാത്രമാണ്.. ആറ് പോയിന്റുള്ള ചെന്നൈയിന്‍ എഫ്.സിയും നാല് പോയിന്റുള്ള ഹൈദരാബാദും മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നിലുള്ളത്.

Related News