Loading ...

Home sports

ഐപിഎല്‍ താരലേലം നാളെ കൊല്‍ക്കത്തയില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി 971 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിന്നത്. ഇവരില്‍ 713 പേര്‍ ഇന്ത്യയില്‍ നിന്നുള്ള കളിക്കാരാണെങ്കില്‍ 258 പേര്‍ വിദേശ താരങ്ങളാണ്. എന്നാല്‍ ആകെ 332 കളിക്കാരാണ് ഇത്തവണത്തെ താരലേലത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ 186 കളിക്കാരും ശേഷിക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ളവരുമാണ്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐപിഎല്ലിന്റെ ലേലത്തിനു ആതിഥേയത്വം വഹിക്കുന്നത്. പുതിയ സീസണില്‍ തങ്ങള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും നേരത്തേ കൈമാറിയിരുന്നു. ഒഴിവാക്കപ്പെട്ട താരങ്ങളും പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കളിക്കാരുമായിരിക്കും ഇത്തവണ ലേലത്തിനുണ്ടാവുക. ലേലത്തിനു സ്ഥിരമായി ചുക്കാന്‍ പിടിക്കുന്ന ഹ്യുഗ് എഡ്മിയെഡസ് തന്നെയായിരിക്കും ഇത്തവണയും നടപടി ക്രമങ്ങള്‍ നിയന്ത്രിക്കുക.

Related News