Loading ...

Home USA

ഒസിഐ കാര്‍ഡ് പുതുക്കല്‍: പുതിയ ഉത്തരവൊന്നുമില്ലെന്നു ഷിക്കാഗോ കോണ്‍സല്‍ ജനറല്‍

ഷിക്കാഗോ: ഒസിഐ കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ പുതുതായി ഉത്തരവുകള്‍ ഒന്നും പുറപെടുവിച്ചിട്ടില്ലെന്നു ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുധാകര്‍ ദലേല. പുതുതായി നിര്‍ദേശങ്ങളൊന്നും എയര്‍ലൈന്‍സിനു നല്കിയിട്ടുമില്ലെന്നും മുന്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച മലയാളി സംഘടനാ നേതാക്കളോട് ദലേല പറഞ്ഞു.ഫോമാ മുന്‍ ട്രഷററും ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ജോസി കുരിശുങ്കല്‍, ഷക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഫോമാ കണ്വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളം എന്നിവരാണു കോണ്‍സല്‍ ജനറലുമായി സംഭാഷണം നടത്തിയത്. ഒസിഐ പുതുക്കുന്നത് സംബന്ധിച്ച്‌ ഉണ്ടായ ആശയകുഴപ്പം സബന്ധിച്ചുള്ള നിവേദനം അവര്‍ കോണ്‍സല്‍ ജനറലിനു നല്‍കുകയും ചെയ്തു.
ഷിക്കാഗോയില്‍ ആര്‍ക്കെങ്കിലും യാത്രാ പ്രശ്‌നം ഉണ്ടായതായി അറിവില്ലെന്നു ദലേല പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഉടന്‍ കോണ്‍സുലേറ്റുമായി ബന്ധപെടാം. എല്ലാ സഹായവും ചെയ്യാന്‍ തങ്ങള്‍ സദാ സന്നദ്ധരാണ്. ഷിക്കാഗോയില്‍ ഒ.സി.ഐ. പുതുക്കാന്‍ ഏഴു പ്രവര്‍ത്തി ദിനങ്ങളില്‍ കൂടുതല്‍ എടുക്കാറില്ല.

Related News