Loading ...

Home USA

അമേരിക്ക ചൈന വ്യാപാര യുദ്ധം അയയുന്നു; തീരുവ 50 ശതമാനം കുറച്ചു

വാഷിംഗ്ടണ്‍: ചൈനക്ക് മേല്‍ ചുമത്തിയ വ്യാപാര തീരുവ 50 ശതമാനം വെട്ടികുറക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. നാളെ മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. ഗുണനിലവാരത്തിലും വ്യാജകറന്‍സിപ്രശ്‌നത്തിലടക്കം കടുത്ത നടപടിയാണ് അമേരിക്ക ചൈനക്കെതിരെ എടുത്തത്. അതിനെതുടര്‍ന്ന് ഇറക്കുമതി തീരുവ 200 മടങ്ങാണ് അമേരിക്ക വര്‍ധിപ്പിച്ചത്. തീരുവ കുറക്കുന്നത് ഡിസംബര്‍ 15 ഓടെ പ്രാബല്യത്തില്‍ വരുമെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധികള്‍ പറഞ്ഞു. ശതമാനകണക്കിനപ്പുറം തുകയില്‍ ചിന്തിച്ചാല്‍ ഒരു ലക്ഷത്തി എണ്‍പത്തേഴായിരം കോടി ഇന്ത്യന്‍ രൂപയുടെ അടുത്ത് ഉല്‍പ്പന്ന വിലയിലാണ് 50 ശതമാനം കുറയുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി തുടരുന്ന വ്യാപാരയുദ്ധം പല ആഗോളകാരണങ്ങളാല്‍ കൂടുതല്‍ മുറുകുകയായിരുന്നു. ചൈന ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ മാര്‍ക്കറ്റിലേക്ക് തള്ളുന്നു എന്നതാണ് ഒരു വിഷയം. രണ്ടാമത്തെ പ്രശ്‌നം രൂക്ഷമാക്കിയത് അമേരിക്കന്‍ ഡോളറിന്റെ വ്യാജന്‍ ചൈന ഇറക്കിയത് കണ്ടുപിടിച്ചതോടെയാണ്. ഇതിനിടെ ഹോംങ്കോഗിലെ ആഭ്യന്തര സമരത്തില്‍ അമേരിക്ക ഇടപെട്ടതിലുള്ള അമര്‍ഷം ചൈന പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മിസൈലുകള്‍ വിന്യസിച്ചുകൊണ്ടാണ് ചൈന അമേരിക്കയെ പ്രകോപിപ്പിച്ചത്.

Related News