Loading ...

Home sports

മെസ്സിയെ മിസ്സാക്കി ബാഴ്‌സ: ഇന്ററിനെതിരെ ഇന്ന് മത്സരം

മാഡ്രിഡ് : ചാമ്ബ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടങ്ങളിലെ അവസാനമത്സരത്തില്‍ ബാഴ്‌സലോണ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെതിരെ ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം ഹാട്രിക്ക് ഗോള്‍ പ്രകടനം നടത്തി തിളങ്ങി നില്‍ക്കുന്ന മെസ്സിയെ കൂടാതെയാണ് സ്പാനിഷ് ടീം ഇറങ്ങുന്നത്. എന്നാല്‍ ഗ്രീസ്മാനും സുവാരസുമടങ്ങുന്ന മുന്നേറ്റനിര മികച്ച പ്രകടനത്തിലൂടെ ജയം നേടുമെന്ന് കോച്ച്‌ ഏണസ്‌റ്റോ വാല്‍വാര്‍ദേ അറിയിച്ചു. 6 തവണ ബാലോണ്‍ ഡി ഓര്‍ നേടിനില്‍ക്കുന്ന മെസ്സിയുടെ മികവിലാണ് ബൊറോസിയ ഡോട്ട്മുണ്ടിനെതിരെ ടീം 3-1ന്റെ ജയം നേടിയത്. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സ 5 കളികളില്‍ നിന്നായി 11 പോയിന്റുകളാണ് നേടിയിട്ടുള്ളത്. മെസ്സിക്കൊപ്പം മധ്യനിരയിലെ സെര്‍ജീ റോബര്‍ട്ടോയും നാളെ പുലര്‍ച്ചെ കളിക്കാനിറങ്ങുന്നില്ല. മെസ്സിക്കൊപ്പം ഇറങ്ങാത്തതില്‍ പരിക്കുകളുള്ള ഓസുമാനേ ഡെംപ്ലേ, ജോര്‍ദി ആല്‍ബ, നെല്‍സണ്‍ സെമീദോ, ജെറാഡ് പീക്ക്വേ എന്നിവരും സൈഡ് ബഞ്ചിലാണ്. കഴിഞ്ഞ വര്‍ഷം ക്യാമ്ബ് നൂവില്‍ 2-1ന് സ്പാനിഷ് ക്ലബ്ബ് ഇന്റര്‍ മിലാനെ തോല്പിച്ചു വിട്ടിരുന്നു. എന്നാലിത്തവണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടീം ശക്തമായ തിരിച്ചടി നല്‍കുമെന്ന വിശ്വാസത്തിലാണ് ഇന്റര്‍ മിലാന്‍.

Related News