Loading ...

Home sports

ടേബിള്‍ ടെന്നീസ് ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം

ഏറ്റവും പുതിയ ഐടിടിഎഫ് ലോക ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം. പുരുഷ വിഭാഗം ടീം റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലാണ് ഇപ്പോളുള്ളത്. 280 പോയിന്റുമായി ഇന്ത്യയും ഓസ്ട്രിയയും ഒപ്പത്തിനൊപ്പമാണ് നില്‍ക്കുന്നത്. ഒന്നാം സ്ഥാനം 296 പോയിന്റുമായി ചൈനയും രണ്ടാം സ്ഥാനം 294 പോയിന്റ് നേടി ജപ്പാനുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ജര്‍മ്മനിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ടീമിന് 292 പോയിന്റാണുള്ളത്. കൊറിയ റിപ്പബ്ലിക്(290), ചൈനീസ് തായ്പേയ് (288), സ്വീഡന്‍(286), ബ്രസീല്‍(284) എന്നിവര്‍ നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളിലാണുള്ളത്. ഓസ്ട്രിയ ഒമ്ബതാം സ്ഥാനത്തും ഫ്രാന്‍സ് പത്താം സ്ഥാനത്തും നിലകൊള്ളുന്നു.

Related News