Loading ...

Home Africa

ബുര്‍ക്കിനോ ഫാസോയിലെ പള്ളിയില്‍ വെടിവയ്പ്; 14 പേര്‍ കൊല്ലപ്പെട്ടു

ഔഗദൂഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലെ പള്ളിയില്‍ വെടിവയ്പ്. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഹന്തോകൗരയിലെ പള്ളിയില്‍ ശുശ്രൂഷ നടക്കുന്നതിനിടെ ആയുധധാരി പള്ളിയിലേക്ക് കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം തോക്കുധാരി സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഭീകരവാദ സംഘമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Related News