Loading ...

Home USA

താലിബാനുമായി ചര്‍ച്ച നടത്തുമെന്നു ഡോണള്‍ഡ് ട്രംപ്

കാ​​ബൂ​​ള്‍: താ​​ലി​​ബാ​​നു​​മാ​​യി സ​​മാ​​ധാ​​ന ച​​ര്‍​​ച്ച പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നും വെ​​ടി​​നി​​ര്‍​​ത്ത​​ലി​​നു താ​​ലി​​ബാ​​നു താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​തെ​​ന്നും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ള്‍​​ഡ് ട്രം​​പ്. ന​​വം​​ബ​​റി​​ലെ നാ​​ലാ​​മ​​ത്തെ വ്യാ​​ഴാ​​ഴ്ച ആ​​ച​​രി​​ക്കു​​ന്ന താ​​ങ്സ്ഗി​​വിം​​ഗ് ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച്‌ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ല്‍ മി​​ന്ന​​ല്‍ സ​​ന്ദ​​ര്‍​​ശ​​നം ന​​ട​​ത്തി​​യ ട്രം​​പ് ബാ​​ഗ്രാം സൈ​​നി​​ക താ​​വ​​ള​​ത്തി​​ല്‍ യു​​എ​​സ് സൈ​​നി​​ക​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു. അ​​വ​​രു​​മൊ​​ത്ത് ഭ​​ക്ഷ​​ണം ക​​ഴി​​ച്ചു. അ​​ഫ്ഗാ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​ബ്ദു​​ള്‍ ഗ​​നി​​യും ബാ​​ഗ്രാ​​മി​​ല്‍ എ​​ത്തി​​. ട്രം​​പി​​ന്‍റെ ആ​​ദ്യ അ​​ഫ്ഗാ​​ന്‍ സ​​ന്ദ​​ര്‍​​ശ​​ന​​മാ​​ണി​​ത്. സ​​ന്ദ​​ര്‍​​ശ​​ന വി​​വ​​രം അ​​വ​​സാ​​ന നി​​മി​​ഷം വ​​രെ അ​​തീ​​വ ര​​ഹ​​സ്യ​​മാ​​യി സൂ​​ക്ഷി​​ച്ചു. ട്രം​​പ് ഇ​​ന്ന​​ലെ യു​​എ​​സി​​ല്‍ തി​​രി​​ച്ചെ​​ത്തി. സ​​​മാ​​​ധാ​​​ന ച​​​ര്‍​​​ച്ച​ സം​​​ബ​​​ന്ധി​​​ച്ച ട്രം​​​പി​​ന്‍റെ പ​​​രാ​​​മ​​​ര്‍​​​ശ​​​ത്തോ​​​ട് താ​​ലി​​ബാ​​ന്‍ ത​​​ണു​​ത്ത മ​​ട്ടി​​ലാ​​ണു പ്ര​​തി​​ക​​രി​​ച്ച​​ത്. ഔ​​​ദ്യോ​​​ഗി​​​ക തീ​​രു​​മാ​​നം പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കാ​​​മെ​​​ന്നു താ​​ലി​​ബാ​​ന്‍ വ​​ക്താ​​വ് സ​​ബി​​യു​​ള്ള മു​​​ജാ​​​ഹി​​​ദ് പ​​​റ​​​ഞ്ഞു.

Related News