Loading ...

Home sports

ഗെയിലിനു തിരിച്ചടി; ബംഗ്ലാദേശ് ടി20 യില്‍ കളിച്ചില്ലെങ്കില്‍ നടപടിക്കു സാധ്യത

ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ നിന്നും ബിബിഎല്ലില്‍ നിന്നും വിട്ടു നില്‍ക്കുമെന്നു കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രസ്താവനയ്ക്കു പിന്നാലെ ബംഗ്ലാദേശ് ടി20 യില്‍ കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ താരത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ടി 20 ടീമായ ചാറ്റോഗ്രാം ചലഞ്ചേഴ്‌സ്. താന്‍ എങ്ങനെ ബംഗ്ലാദേശ് ടി20 ഡ്രാഫ്റ്റില്‍ എത്തിയെന്നറിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഗെയ്ല്‍ പറഞ്ഞത്. ഇതാണ് ടീമിനെ ചൊടിപ്പിച്ചത്. ഇതോടെയാണ് മത്സരത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടി വേണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തെത്തിയത്. ചാറ്റോഗ്രാം ചലഞ്ചേഴ്‌സ് ടീമിന്റെ ഡയറക്ടറാണ് താരത്തിന്റെ ഏജന്റുമായി ചര്‍ച്ച നടത്തിയതെന്നും ടീം മാനേജ്‌മെന്റ് പറഞ്ഞു. ഇക്കാര്യം താരത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ ക്രിസ് ഗെയിലിന് അറിയാമെന്നാണ് ഏജന്റ് പറഞ്ഞതെന്നും ഇതിനാല്‍ തന്നെ പങ്കെടുത്തില്ലെങ്കില്‍ കര്‍ശന നടപടി ആവശ്യമാണെന്നും ടീം അറിയിച്ചു.

Related News