Loading ...

Home sports

ഒന്നാമന്‍ മെസി, പട്ടികയില്‍ സുനില്‍ ഛേത്രിയും; ഇന്ത്യയ്ക്ക് അഭിമാനം

സൂപ്പര്‍താരം ലയണല്‍ മെസി ഒന്നാമനായുള്ള പട്ടികയില്‍ 19-ാം സ്ഥാനത്ത് ഇന്ത്യയുടെ അഭിമാനതാരം സുനില്‍ ഛേത്രി. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐഎഫ്‌എഫ്‌എച്ച്‌എസ്) മികച്ച താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതിലാണ് മെസി ഒന്നാം സ്ഥാനത്തുള്ളത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്ലേമേക്കറായാണ് മെസിയെ തിരഞ്ഞെടുത്തിരിക്കുന്നത്. 299 പോയിന്റാണ് മെസിക്കുള്ളത്. സുനില്‍ ഛേത്രി പട്ടികയില്‍ 19-ാം സ്ഥാനത്താണ്. ഐഎസ്‌എല്ലില്‍ എഫ്‌സി ബെംഗളൂരുവിന് വേണ്ടിയുള്ള പ്രകടനമാണ് സുനില്‍ ഛേത്രിക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. രണ്ടാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം താരം കെവിന്‍ ഡിബ്രിയൂണെയാണ്. രണ്ടാം സ്ഥാനത്തുള്ള ഡിബ്രിയൂണെയ്ക്ക് 85 പോയിന്റാണുള്ളത്. ആദ്യ സ്ഥാനത്തുള്ള മെസിയും രണ്ടാം സ്ഥാനത്തുള്ള ഡിബ്രിയൂണെയും തമ്മില്‍ 214 പോയിന്റ് വ്യത്യാസമുണ്ട്.

Related News