Loading ...

Home sports

വിന്‍ഡീസിന് തകര്‍പ്പന്‍ ജയം ; അഫ്ഗാനിസ്ഥാന്‍ നാണം കെട്ടു

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് 9 വിക്കറ്റിന്റെ ഉജ്ജ്വല ജയം. ലക്നൗവില്‍ നടന്ന മത്സരത്തില്‍ റഖീം കോണ്‍ വാളിന്റെ തകര്‍പ്പന്‍ ബോളിംഗാണ് വിന്‍ഡീസിന് അനായാസ ജയം സമ്മാനിച്ചത്. രണ്ടിന്നിംഗ്സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തിയ കോണ്‍വാളാണ് കളിയിലെ കേമന്‍. സ്കോര്‍ : അഫ്ഗാനിസ്ഥാന്‍ - 187, 120, വെസ്റ്റിന്‍ഡീസ് - 277, 33/1. അഫ്ഗാനിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 187 നെതിരെ ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ്, അവരുടെ ആദ്യ ഇന്നിംഗ്സില്‍ 277 റണ്‍സാണ് നേടിയത്. 111 റണ്‍സ് നേടിയ ഷമര്‍ ബ്രൂക്സായിരുന്നു വിന്‍ഡീസ് ബാറ്റിംഗിലെ ഹീറോ. 90 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് കടവുമായി രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ വീണ്ടും ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു‌. 62 റണ്‍സെടുത്ത ജാവേദ് അഹ്മദിക്കൊഴികെ മറ്റാര്‍ക്കും അവരുടെ ബാറ്റിംഗില്‍ തിളങ്ങാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 7 വിക്കറ്റ് പിഴുത റഖീം കോണ്‍ വാള്‍ രണ്ടാമിന്നിംഗ്സില്‍ 3 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം ആവര്‍ത്തിച്ചു. 120 റണ്‍സില്‍ അഫ്ഗാന്‍ ഓളൗട്ടായതോടെ 31 റണ്‍സായിരുന്നു വിന്‍ഡീസിന്റെ വിജയ ലക്ഷ്യം. 6.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവര്‍ അനായാസം വിജയത്തിലെത്തുകയും ചെയ്തു.

Related News