Loading ...

Home sports

ചാമ്ബ്യന്‍സ് ലീഗ് : ചരിത്ര വിജയം കൈവരിച്ച്‌ ലെവന്‍ഡോവ്സ്‌കിയുടെ ഗോളടി വിസ്മയം

ചാമ്ബ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി. ബയേണ്‍ മ്യൂണിച്ച്‌ റെഡ് സ്റ്റാറിനെതിരെ 6-0ത്തിന്റെ ഗംഭീര ജയം നേടിയപ്പോള്‍ അതില്‍ നാല് ഗോളും അടിച്ചത് ഈ പോളിഷ് സ്ട്രൈക്കര്‍ ആണ്. യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറായും ഗോളടിയന്ത്രം എന്ന നേട്ടവും ലെവന്‍ഡോവ്സ്‌കി കൈവരിച്ചിരിക്കുന്നത്. 31കാരനായ ലെവന്‍ഡോവ്സ്‌കി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച്‌ കുതിച്ചുയരുകയാണ്. ലെവന്‍ഡോവ്‌സ്‌കി ഫോമിലെത്തിയതോടെ ക്ലബിനും രാജ്യത്തിനുമായി ഗോളുകള്‍ വാരിക്കോരിയാണ് നല്‍കുന്നത്. ഈ സീസണില്‍ മാത്രം ലെവന്‍ഡോവ്സ്‌കി അടിച്ചുകൂട്ടിയത് 31 ഗോളുകളാണ്.

Related News