Loading ...

Home USA

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക് ഫ്ളൂ ​വാ​ക്സി​ന്‍ നി​ഷേ​ധി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ക​സ്റ്റം​സ് ആ​ന്‍​ഡ് ബോ​ര്‍​ഡ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന ഫ്ളൂ ​വാ​ക്സി​ന്‍ നി​ഷേ​ധി​ച്ചു. നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ല്‍ ഫ്ളൂ ​സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ 6 മാ​സ​ത്തി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു ന​ട​ത്ത​ണ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം നി​ല​നി​ല്‍​ക്കു​ന്പോ​ഴാ​ണ് ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ന്ന അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ത് നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സി​ബി​പി​യു​ടെ ക​സ്റ്റ​ഡി​യി​ല്‍ ദി​നം​തോ​റും 3500 പേ​ര്‍ ക​ഴി​യു​ന്നു​വെ​ന്നാ​ണ് ഫെ​ഡ​റ​ല്‍ ഏ​ജ​ന്‍​സി പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന ആ​രോ​ഗ്യ സു​ര​ക്ഷ പോ​ലും നി​ഷേ​ധി​ക്കു​ന്ന​ത് വ​ള​രെ ഭ​യാ​ശ​ങ്ക​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​താ​ണെ​ന്ന് ബോ​സ്റ്റ​ണ്‍ പി​ഡി​യാ​ട്രീ​ഷ്യ​ന്‍ ഡോ. ​ബോ​ണി അ​ര്‍​സു​ഖ പ​റ​ഞ്ഞു. ഡോ​ക്ടേ​ഴ്സ് ഫോ​ര്‍ ക്യാ​പ് ക്ലോ​സ​ര്‍ സം​ഘ​ട​ന സൗ​ജ​ന്യ ഫ്ളൂ ​വാ​ക്സി​ന്‍ ന​ല്‍​കാ​മെ​ന്ന നി​ര്‍​ദേ​ശ​ത്തിേ·​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് പ്ര​തി​ക​ര​ണ​മ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

Related News