Loading ...

Home sports

സംസ്ഥാനത്തെ ഷൂട്ടിംഗ് അക്കാദമി വട്ടിയൂര്‍ക്കാവില്‍

തിരുവനന്തപുരം: ദേശീയ ഗെയിംസിനായി വട്ടിയൂര്‍ക്കാവില്‍ നിര്‍മ്മിച്ച ഷൂട്ടിംഗ് റേഞ്ചില്‍ ഇനി സ്ഥിരം ഷൂട്ടിംഗ് അക്കാദമി പ്രവര്‍ത്തിക്കുമെന്ന് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അറിയിച്ചു. 2020ഓടെയാണ് കേരളത്തിലെ ആദ്യത്തെ ഷൂട്ടിംഗ് അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുക. സ്‌പോര്‍ട്ട്‌സ് താരങ്ങള്‍ക്കൊപ്പം തന്നെ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടും വിധമാണ് അക്കാദമി പ്രവര്‍ത്തിക്കുക. അതിനായി തുടക്കകാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിന് ഓപ്പണ്‍ സെറ്റ് വിഭാഗത്തിലെ തോക്കുകളെല്ലാം എത്തിച്ചതായും അക്കാദമി അധികൃതര്‍ വ്യക്തമാക്കി. പോയിന്റ് 177 എയര്‍ റൈഫിള്‍, പോയിന്റ് 22 റൈഫിള്‍, പിസ്റ്റള്‍ എന്നിവ പരിശീലനത്തിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കാനാകും. മുന്‍പ് കായികതാരങ്ങള്‍ക്കു മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. ലോകനിലവാരത്തിലുള്ള ഫേസ്-3 സാങ്കേതികവിദ്യയില്‍ ലേസര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന എല്‍ എസ്- 10 വിഭാഗത്തിലെ ടാര്‍ഗറ്റുകളാണ് ഉപയോഗിക്കുക എന്നും അധികൃതര്‍ അറിയിച്ചു.

Related News