Loading ...

Home USA

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ നല്‍കുമെന്ന് ഫ്രാന്‍സിസ് റൂണി

വാഷിംഗ്ടണ്‍: ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എന്നും ശക്തമായ പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് നേതാവ് ഫ്രാന്‍സിസ് റൂണി. ഇന്ത്യ ഏഷ്യന്‍ മേഖലയില്‍ ഇസ്ലാമിക ഭീകരതക്കെതിരെ നടത്തുന്ന എല്ലാ ശ്രമങ്ങളേയും പിന്തുണക്കുന്നു. ഒപ്പം സ്വന്തം ഭൂമിയിലും മേഖലയിലും ഇന്ത്യ അനുഭവിക്കുന്ന ഭീഷണികളെ ചെറുക്കുന്നതിനും എന്നും സഹായം ചെയ്യുമെന്നും റൂണി വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വര്‍ധന്‍ ഷ്രിംഗലയുമായുള്ള കൂടുക്കാഴ്ചക്ക് ശേഷണമാണ് അമേരിക്കന്‍ പാര്‍ലമെന്റില്‍ റൂണി ഇന്ത്യയോടുള്ള അനുഭാവം വ്യക്തമാക്കിയത്.' ഇന്ത്യ ഭൂമിശാസ്ത്രപരമായും മതപരമായും ശക്തമായ വെല്ലുവിളികള്‍ നേരിടുന്ന രാജ്യമാണ്. à´‡à´¸àµà´²à´¾à´®à´¿à´• ഭീകരത ഭാരതത്തിനകത്തും പുറത്തും ഇന്ത്യക്ക് നിരന്തരം ഭീഷണിയാണ്. ജമ്മുകശ്മീരിലും ഇത് വ്യാപകമാണ്. അതിനാല്‍ത്തന്നെ ഡല്‍ഹി ഭരണകൂടത്തെ പിന്തുണക്കുകയാണ് വേണ്ടത്' റൂണി പറഞ്ഞു.' പെസഫിക്ക് മേഖലയിലെ കടന്നുകയറ്റം വഴി ചൈന ഇന്ത്യയുടെ ഭൂപ്രദേശങ്ങളില്‍ അനാവശ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നത് ചൈനയുടെ സ്ഥിരം നയമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ ചൈനയുടെ ഇടപെടലുകള്‍ ഇതിനുള്ള ശക്തമായ തെളിവുകളാണ്. ശ്രീലങ്കയിലെ ഹമ്ബന്തോട്ട തുറമുഖം ചൈന പണിത് സ്വന്തം സൈനിക സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നതും അത്യന്തം അപകടകരമാണ്. പാക്കിസ്ഥാന്‍ ആണവശേഷി കൈവരിച്ചിരിക്കുന്നതും ഇന്ത്യക്ക് ഭീഷണിയാണ് ' റൂണി വ്യക്തമാക്കി.

Related News