Loading ...

Home sports

അഞ്ചാം ടി20യിലും ജയം, പരമ്ബര തൂത്തുവാരി; വിന്‍ഡീസിനെ നാണം കെടുത്തി ഇന്ത്യ

ഗയാന: വെസ്റ്റിന്‍ഡീസിനെതിരെ à´Ÿà´¿20 പമ്ബരയിലെ അഞ്ചാമത്തെ മത്സരവും ജയിച്ച്‌ ഇന്ത്യന്‍ വനിതകള്‍ 5-0 എന്ന നിലയില്‍ പരമ്ബര തൂത്തുവാരി. അഞ്ചാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ 61 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 135 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ വെസ്റ്റിന്‍ഡീസിന് 73 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വേദ കൃഷ്ണമൂര്‍ത്തിയും ജമീമ റോഡ്രിഗസുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന ഷെഫാലി വര്‍മയും(9), സ്മൃതി മന്ദാനയും(7) തുടക്കത്തില്‍തന്നെ കൂടാരം കയറിയത് ഇന്ത്യയെ ബാധിച്ചെങ്കിലും ജമീമ റോഡ്രിഗസും(56 പന്തില്‍ 50), വേദ കൃഷ്ണമൂര്‍ത്തിയും(48 പന്തില്‍ 57) ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു. 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 134 റണ്‍സിലെത്തിയത്. വെസ്റ്റിന്‍ഡീസ് 7 ബൗളര്‍മാരെ പരീക്ഷിച്ചിട്ടും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

Related News