Loading ...

Home sports

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം

പുട്ട്യാന്‍: ചൈനയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. മനു ഭാക്കറും എലവേനില്‍ വലരീവനുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം വെടിവച്ചിട്ടത്. ജൂനിയര്‍ വിഭാഗത്തിലെ ലോക റെക്കോര്‍ഡ് തകര്‍ത്തായിരുന്നു മനു ഭാക്കറിന്റെ പ്രകടനം. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനുവിന്റെ നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് എലവേനില്‍ സ്വര്‍ണം നേടിയത്.ഈ സീസണിലെ അവസാന ടൂര്‍ണമെന്റില്‍ 244.7 പോയിന്റ് നേടിയാണ് പതിനേഴുകാരിയായ മനു ഭാക്കര്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റൊരു താരം യശസ്വിനി ദേശ്‌വാളും ഈ ഇനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഫൈനലില്‍ ആറാം സ്ഥാനത്തായി. 241.9 സ്‌കോറോടെ സെര്‍ബിയയുടെ സൊരാന അരുനോവിച്ച്‌ വെള്ളിയും 221.8 സ്‌കോര്‍ നേടി ചൈനയുടെ ക്വിയാന്‍ വാങ് വെങ്കലവും സ്വന്തമാക്കി.

Related News