Loading ...

Home sports

മറഡോണ വീണ്ടും ക്ലബ് വിട്ടു

അര്‍ജന്റൈന്‍ ക്ലബ് ജിംനാസിയുടെ പരിശീലകസ്ഥാനത്ത് നിന്ന് ഇതിഹാസതാരം ഡീ​ഗോ മറഡോണ രാജിവച്ചു. സെപ്റ്റംബറില്‍ ക്ലബ് പരിശീലകനായെത്തിയ മറഡോണ വെറും മൂന്ന് മാസത്തിന് ശേഷമാണിപ്പോള്‍ സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. ക്ലബിന്റെ നേതൃതലത്തില്‍ സംഭവിക്കാനിടയുള്ള മാറ്റം മുന്‍കൂട്ടിക്കണ്ടാണ് മറഡോണയുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്ബത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറഡോണയെ അര്‍ജന്റൈന്‍ ഫുട്ബോളിലേക്ക് തിരികെയെത്തിക്കാന്‍ മുന്‍കൈയെടുത്തത് ജിംനാസിയ പ്രസിഡന്റായ ​ഗബ്രിയേല്‍ പെല്ല​ഗ്രിനോയായിരുന്നു. എന്നാല്‍ ക്ലബില്‍ വരാനിരിക്കുന്ന തിരി‍ഞ്ഞെടുപ്പില്‍ പെല്ല​ഗ്രിനോ തോല്‍ക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതോടെ പെല്ല​ഗ്രിനോ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. പെല്ല​ഗ്രിനോ ക്ലബില്‍ തുടരുകയാണെങ്കില്‍ മാത്രമെ താനും തുടരുകയുള്ളുവെന്നായിരുന്നു മറഡോണയുടെ നിലപാട്. ജിംനാസിയ ലീ​ഗില്‍ ദയനീയ പ്രകടനം നടത്തവെയായിരുന്നു മറഡോണ പരിശീലകനായെത്തിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും തോല്‍വി നേരിട്ട മറഡോണ പിന്നീട് നടന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.

Related News