Loading ...

Home sports

വൈനാള്‍ഡത്തിന് ഹാട്രിക്, വിജയത്തോടെ നെതര്‍ലന്റ്സ്

യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്റ്സിന് തകര്‍പ്പന്‍ വിജയം. ഇന്നലെ എസ്റ്റോണിയയെ നേരിട്ട ഓറഞ്ച് പട എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഹാട്രിക്കുമായി ലിവര്‍പൂള്‍ താരം വൈനാള്‍ഡം ആണ് ഇന്നലെ ഹോളണ്ടിന്റെ താരമായി മാറിയത്. 6, 66, 78 മിനുട്ടുകളില്‍ ആയിരുന്നു വൈനാള്‍ഡത്തിന്റെ ഗോളുകള്‍. 2013ല്‍ റോബിന്‍ വാന്‍ പേഴ്സി ഹംഗറിക്ക് എതിരെ ഹാട്രിക്ക് നേടിയ ശേഷം ആദ്യമായാണ് ഒരു താരം ഹോളണ്ടിനു വേണ്ടി ഹാട്രിക്ക് നേടുന്നത്. വൈനാള്‍ഡത്തെ കൂടാതെ അകെ, ബൗദു എന്നിവരും ഇന്നലെ എസ്റ്റോണിയന്‍ വലയിലേക്ക് നിറയൊഴിച്ചു. ഈ വിജയത്തോടെ 8 മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി ഹോളണ്ട് ഗ്രൂപ്പില്‍ രണ്ടാമത് ഫിനിഷ് ചെയ്തു. ജര്‍മ്മനി ആണ് ഒന്നാമത്.

Related News