Loading ...

Home USA

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള വര്‍ണ്ണാഭമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ കലാമേള 2016 മത്സരാര്‍ത്ഥികളുടെ എണ്ണംകൊണ്ടും അവതരിപ്പിച്ച പരിപാടികളുടെ ഉയര്‍ന്ന നിലവാരംകൊണ്ടും പ്രത്യേകം ശ്രദ്ധേയമായി. സീറോ മലബാര്‍ കത്തീഡ്രല്‍ അല്‍ഫോന്‍സാ ഹാളില്‍ നിലവിലുള്ള കലാപ്രതിഭ ആന്‍സല്‍ മുല്ലപ്പള്ളിയും കലാതിലകം റിയാ രവിയും, പ്രസിഡന്റ്‌ ടോമി അംബേനാട്ട്‌, സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍, കലാമേള ചെയര്‍മാന്‍ രജ്‌ഞന്‍ എന്നിവര്‍ ചേര്‍ന്ന്‌ നിലവിളക്ക്‌ കൊളുത്തിയതോടെയാണ്‌ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തിന്‌ തിരശീല ഉയര്‍ന്നത്‌.തുടര്‍ന്ന്‌ 650-ഓളം മത്സരാര്‍ത്ഥികള്‍ അഞ്ചു സേ്‌റ്റജുകളിലായി നടത്തിയ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌, പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലായിട്ടും, വളരെയധികം അടുക്കും ചിട്ടയോടുംകൂടി മത്സരങ്ങള്‍ നടത്തിയതും, കൃത്യസമയത്തുതന്നെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും സംഘാടകരുടെ ആസൂത്രണത്തിലുള്ള വിജയമായി പലരും എടുത്തുപറഞ്ഞു. കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവങ്ങളോട്‌ കിടപിടിക്കുന്ന രീതിയില്‍ നടത്തിയ ഈ കലാമേള 2016-നു ചുക്കാന്‍ പിടിച്ചത്‌ ചെയര്‍മാന്‍ രഞ്‌ജന്‍ ഏബ്രഹാമും, കോ- ചെയര്‍മാന്‍മാരായ ജിമ്മി കണിയാലിയും, ചിതേഷ്‌ ചുങ്കത്തുമാണ്‌.ഒരേസമയം വിവിധ സേ്‌റ്റജുകളില്‍ നടത്തിയ മത്സരങ്ങള്‍ക്ക്‌ ജെസ്സി റിന്‍സി, മോഹന്‍ സെബാസ്‌റ്റ്യന്‍, ജേക്കബ്‌ പുറയംപമ്പള്ളില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോഷി മാത്യു പുത്തൂരാന്‍, ജൂബി വള്ളിക്കളം, മത്തിയാസ്‌ പുല്ലാപ്പള്ളില്‍, സാബു നടുവീട്ടില്‍, സന്തോഷ്‌ നായര്‍, ഷാബു മാത്യു, സ്‌റ്റാന്‍ലി കളരിക്കമുറിയില്‍, സണ്ണി വള്ളിക്കളം, തൊമ്മച്ചന്‍ പൂഴിക്കുന്നേല്‍, സേവ്യര്‍ ഒറവണകളത്തില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഫ്രാന്‍സീസ്‌ ഇല്ലിക്കല്‍, ജോസ്‌ മണക്കാട്ട്‌, സിബു മാത്യു, ബെന്നി പരിമണം, ശ്യാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ പുഞ്ചിരി മത്സരം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. പുഞ്ചിരി മത്സരത്തിന്‌ നേതൃത്വം നല്‍കിയത്‌ സിനില്‍ ഫിലിപ്പാണ്‌.യാതൊരു വിധത്തിലുമുള്ള ഒരു പരാതിക്കും ഇടം നല്‍കാതെ തികച്ചും പ്ര?ഫഷണലായ രീതിയില്‍ ഈ കലാമേള വിജയകരമാക്കുവാന്‍ സാധിച്ചത്‌, പ്രതികൂല കാലാവസ്‌ഥയിലും സമയത്തുതന്നെ എത്തിച്ചേരുകയും, സംഘാടകരോട്‌ ആത്മാര്‍ത്ഥമായി സഹകരിക്കുകയും ചെയ്‌ത ചിക്കാഗോയിലെ നല്ലവരായ മലയാളികളുടെ സഹകരണംകൊണ്ടാണെന്നും, അതിന്‌ മലയാളി അസോസിയേഷന്റെ പേരില്‍ എല്ലാവര്‍ക്കും നന്ദിപറയുന്നതായും പ്രസിഡന്റ്‌ ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും അറിയിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്‌.

വാര്‍ത്ത : ജോയിച്ചന്‍ പുതുക്കുളം

Related News