Loading ...

Home sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കം. പാലായില്‍ ഹാമര്‍ത്രോ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയിലാണ് സംസ്ഥാന സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. കായികമേളയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും സുരക്ഷയുടെ ഭാഗമായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. രാവിലെ ഏഴ് മണിയോടെ കായിക മത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് മന്ത്രി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ മന്ത്രി ഇ.പി ജയരാജന്‍ കായികമേള ഉദ്ഘാടനം ചെയ്യും. ഒളിമ്ബ്യന്‍ ടിന്റു ലൂക്ക ദീപ ശിഖ തെളിയിക്കും. അതേസമയം സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കായികാധ്യാപകര്‍ നിസ്സഹരണ സമരത്തിലാണെങ്കിലും കായികമേള തടസ്സമില്ലാതെ നടത്താനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും വിവിധ കായിക അസോസിയേഷനുകളുടെയും സഹകരണം ഉറപ്പാക്കിയാണ് കായികമേളയ്ക്കായി റഫറിമാരെയും മറ്റും സംഘാടകര്‍ കണ്ടെത്തിയിട്ടുള്ളത്.

Related News