Loading ...

Home sports

ഇന്ത്യ vs ബംഗ്ലാദേശ് ടെസ്റ്റ്: ബംഗ്ലാദേശിന് ടോസ്, ആദ്യം ബാറ്റിങ്

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം ബംഗ്ലാദേശ് നായകന്‍ മൊമിനുല്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്ബരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്ബരയാണ് ഇതെങ്കില്‍ ബംഗ്ലാദേശിന്റെ കന്നി പരമ്ബരയാണിത്. കഴിഞ്ഞ രണ്ടു ടെസ്റ്റ് പരമ്ബരകളും തൂത്തുവാരി പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്ന ഇന്ത്യ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡോറില്‍ ഇറങ്ങിയത്. പ്ലെയിങ് ഇലവന്‍ ഇന്ത്യ- മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ. ബംഗ്ലാദേശ്- ഇംറുല്‍ ഖയസ്, ഷദ്മാന്‍ ഇസ്ലാം, മുഹമ്മദ് മിതുന്‍, മൊമിനുല്‍ ഹഖ് (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള റിയാദ്, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍, തെയ്ജുല്‍ ഇസ്ലാം, അബു ജായെദ്, ഇബാദത്ത് ഹുസൈന്‍.

Related News