Loading ...

Home sports

റൊണാള്‍ഡോയ്ക്ക് എതിരെ നടപടി ഉണ്ടാകില്ല, ടീമിനോട് മാപ്പു പറയണം

കഴിഞ്ഞ മത്സരത്തില്‍ സബ് ചെയ്തതില്‍ രോഷം കൊണ്ട് സ്റ്റേഡിയം വിട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ നടപടി ഉണ്ടാകില്ല. താരത്തിനെതിരെ നടപടി ഒന്നും എടുക്കണ്ട എന്ന് ക്ലബ് തീരിമാനിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ റൊണാള്‍ഡോ ഒരു ടീം മീറ്റിങ്ങില്‍ പങ്കെടുക്കുകയും ടീമിനോട് മുഴുവനായി മാപ്പു പറയേണ്ടതായും വരും. മിലാനെതിരായും തന്നെ സബ്ബ് ചെയ്തപ്പോള്‍ ആയിരുന്നു റൊണാള്‍ഡോ കടുത്ത രീതിയില്‍ പ്രതികരിച്ചത്.സബ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ നേരെ സ്റ്റേഡിയം വിടുകയായിരുന്നു താരം. റൊണാള്‍ഡോയ്ക്ക് പകരം എത്തിയ ഡിബാല ഗോളടിച്ച്‌ മത്സരം വിജയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ പരിക്ക് കാരണം റൊണാള്‍ഡോയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെന്നും അതാണ് സബ് ചെയ്യാന്‍ കാരണമെന്നും റൊണാള്‍ഡോ ദേഷ്യപ്പെട്ടത് സ്വാഭാവികം മാത്രമാണെന്നുമായിരുന്നു പരിശീലകന്‍ സാരിയുടെ വാക്കുകള്‍.

Related News