Loading ...

Home sports

ഷെയിന്‍ വാട്സണ്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റെര്‍സ് അസോസിയേഷന്റെ തലപ്പത്ത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റെര്‍സ് അസോസിയേഷന്‍ പ്രസിഡന്റായി മുന്‍ താരം ഷെയിന്‍ വാട്സണ്‍ നിയമിക്കപ്പെട്ടു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക യോഗത്തിലാണ് മുന്‍ താരത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ നിലവില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സിനെയും ക്രിസ്റ്റന്‍ ബീംസിനെയും ക്രിക്കറ്റ് കമന്റേറ്റര്‍ ലിസ സ്ഥല്‍കറിനെയും ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. തന്നെ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ സന്തോഷം ഉണ്ടെന്നും അസോസിയേഷന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നുംവാട്സണ്‍ പറഞ്ഞു. ഓസ്‌ട്രേലിയക്ക് വേണ്ടി 59 ടെസ്റ്റുകളും 190 ഏകദിനങ്ങളും 58 ടി20കളും കളിച്ചിട്ടുള്ള താരമാണ് ഷെയിന്‍ വാട്സണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയും വാട്സണ്‍ കളിച്ചിട്ടുണ്ട്. നേരത്തെ കഴിഞ്ഞ ആഴ്ച മുന്‍ താരം മെലാനി ജോണ്‍സിനെ ഡയറക്ടറായി നിയമിച്ചിരുന്നു

Related News