Loading ...

Home sports

സബ്ബ് ചെയ്തതില്‍ രോഷം, കളി തീരും മുമ്ബെ റൊണാള്‍ഡോ സ്റ്റേഡിയം വിട്ടു!!

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ സീസണ്‍ നല്ല രീതിയില്‍ അല്ല പോകുന്നത്. ഗോളടിക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന താരത്തെ ഇപ്പോള്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ആണ് യുവന്റസ് സബ്സ്റ്റിട്യൂട്ട് ചെയ്തത്. ആദ്യ മത്സരത്തില്‍ തന്നെ സബ് ചെയ്തപ്പോള്‍ രോഷാകുലന്‍ ആയുരുന്ന റൊണാള്‍ഡോ ഇന്നലെ മിലാനെതിരായും തന്നെ സബ്ബ് ചെയ്തപ്പോള്‍ കടുത്ത രീതിയില്‍ പ്രതികരിച്ചു. സബ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ നേരെ സ്റ്റേഡിയം വിടുകയായിരുന്നു താരം. ടീമംഗങ്ങള്‍ക്ക് കൈ നല്‍കാനോ പരിശീലകനുനായി സംസാരിക്കാനോ റൊണാള്‍ഡോ നിന്നില്ല. റൊണാള്‍ഡോയ്ക്ക് പകരം എത്തിയ ഡിബാല ഗോളടിച്ച്‌ മത്സരം വിജയിപ്പിക്കുകയും ചെയ്തു. റൊണാള്‍ഡോ ദേഷ്യപ്പെട്ടത് സ്വാഭാവികം മാത്രമാണെന്ന് പരിശീലകന്‍ സാരി പറഞ്ഞു. എന്നാല്‍ റൊണാള്‍ഡോയുടെ ഈ പ്രതിഷേധത്തിന് എതിരെ ക്ലബ് നടപടി എടുക്കാന്‍ സാധ്യതയുണ്ട്.

Related News