Loading ...

Home USA

എച്ച്‌വണ്‍ ബി വര്‍ക്ക് വിസാ അപേക്ഷ ഇനി ഇലക്‌ട്രോണിക് റജിസ്‌ട്രേഷനിലൂടെ; അപേക്ഷാ ഫീസ് നിരക്കില്‍ 10 യുഎസ് ഡോളര്‍ വര്‍ധന

വാഷിങ്ടണ്‍: യുസിലെ വിവിധ കമ്ബനികളില്‍ വിദേശികളായ പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്കാലികമായി അപേക്ഷിക്കാനുള്ള എച്ച്‌ വണ്‍ ബി വര്‍ക്ക് വിസ അപേക്ഷകകള്‍ക്ക് ഇലക്ടോണിക് റജിസ്‌ട്രേഷനില്‍ അപേക്ഷിക്കാനുള്ള സൗകര്യം യുഎസ് ഏര്‍പ്പെടുത്തിയേക്കും. അപേക്ഷയുടെ ഫീസ് നിരക്കില്‍ 10 യുഎസ് ഡോളര്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. à´‡à´²à´•àµâ€Œà´Ÿàµà´°àµ‹à´£à´¿à´•àµ റജിസ്‌ട്രേഷനിലൂടെ യുഎസിന് സേവനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായ എച്ച്‌ -1 ബി ക്യാപ് സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കാന്‍ ഇലക്‌ട്രോണിക് രജിസ്ട്രേഷന്‍ സംവിധാനം സഹായിക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) ആക്ടിംഗ് ഡയറക്ടര്‍ കെന്‍ കുച്ചിനെല്ലി വ്യക്തമാക്കി. à´µà´¿à´¸à´¾ തട്ടിപ്പുകള്‍ക്ക് തടയിടാനാണ് യുഎസ് ഭരണകൂടം കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാന്‍ ആലോചിച്ചിട്ടുള്ളത്. നിലവില്‍ വിസാ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുഎസ് ഭരണകൂടം വിസാ സമ്ബ്രദായങ്ങളിലും, ഫീസ് നിരക്കിലും കൂടുല്‍ പിരഷ്‌കരണം വരുത്താന്‍ ആലോചിച്ചിട്ടുള്ളത്. ഇമിഗ്രേഷന്‍ ദനടപടികള്‍ വിപുലപ്പെടുത്താനും, കൂടുതല്‍ സേവനങ്ങള്‍ നടപ്പിലാക്കാനുമുള്ള നീക്കമാണ് യുഎസ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.

Related News