Loading ...

Home sports

ഓസ്‌ട്രേലിയന്‍ ഫുട്‌ബോളില്‍ ചരിത്രനീക്കം; വേതനത്തില്‍ ഇനി പുരുഷനും സ്ത്രീയുമില്ല

സിഡ്‌നി: വനിതാ ഫുട്‌ബോളില്‍ ചരിത്ര നീക്കവുമായി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓസ്‌ട്രേലിയ (എഫ്.എഫ്.à´Ž). പുരുഷ താരങ്ങളും വനിതാ താരങ്ങളും ഇനി വേതനത്തിന്റെ കാര്യത്തില്‍ തുല്ല്യരായിരിക്കും. ഒപ്പം പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ സൗകര്യം വനിതാ താരങ്ങള്‍ക്കും ലഭിക്കും.ഓസ്‌ട്രേലിയയില്‍ പുരുഷ ഫുട്‌ബോളിനേക്കാള്‍ ഏറെ ജനപ്രീതിയുള്ളത് വനിതാ ഫുട്‌ബോളിനാണ്. വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് മിക്കപ്പോഴും ഗാലറി നിറഞ്ഞിരിക്കും. ലോക ഫുട്‌ബോള്‍ റാങ്കിങ്ങില്‍ വനിതാ ടീം എട്ടാമതും പുരുഷ ടീം 44-ാം സ്ഥാനത്തുമാണ്. à´ˆ സ്വീകാര്യത കണക്കിലെടുത്താണ് തുല്ല്യവേതനം ഫെഡറേഷന്‍ ഉറപ്പാക്കിയത്.ഇനി ഫെഡറേഷന് വരുന്ന വരുമാനം പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കും തുല്ല്യമായി വീതിക്കും. à´Žà´¨àµà´¨à´¿à´°àµà´¨àµà´¨à´¾à´²àµà´‚ഒരു മത്സരം കഴിഞ്ഞാല്‍ പുരുഷ താരങ്ങള്‍ക്ക് തന്നെയാകും കൂടുതല്‍ പണം ലഭിക്കുക. ഓരോ മത്സരത്തിലേയും സമ്മാനത്തുകയിലെ വ്യത്യാസമാണ് ഇതിന് കാരണം. നേരത്തേ നോര്‍വേ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ദേശീയ താരങ്ങള്‍ക്ക് തുല്ല്യ വേതനം ഉറപ്പാക്കിയിരുന്നു.

Related News