Loading ...

Home sports

"മെസ്സിയുടെ അത്ഭുതങ്ങളെ ആശ്രയിച്ച്‌ മാത്രം കളിക്കുന്ന ടീമായി ബാഴ്സ മാറി"

ബാഴ്സലോണയെ ഒരു ടീമായി ഇപ്പോള്‍ തോന്നുന്നില്ല എന്ന് മുന്‍ ആഴ്സണല്‍ പരിശീലകന്‍ ആഴ്സന്‍ വെങ്ങര്‍. ഇന്നലെ ചാമ്ബ്യന്‍സ് ലീഗില്‍ സ്ലാവിയക്ക് എതിരെ നടത്തിയ പ്രകടനത്തെ വിലയിരുത്തി കൊണ്ട് സംസാരിക്കുകയായിരുന്നു വെങ്ങര്‍. ബാഴ്സലോണ എപ്പോഴും ഒരു മികച്ച ടീമായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ ബാഴ്സലോണയെ കളത്തില്‍ കാണാന്‍ കഴിയുന്നില്ല എന്ന് വെങ്ങര്‍ പറഞ്ഞു. ടീനായി കളിക്കുക എന്ന കരുത്ത് ബാഴ്സക്ക് നഷ്ടപ്പെട്ടും വെങ്ങര്‍ പറഞ്ഞു. ഇന്നലെ മെസ്സി എന്തെങ്കിലും അത്ഭുതം കാണിക്കും എന്ന് കരുതി കാത്തിരിക്കുന്ന ബാഴ്സലോണയെ ആണ് ഗ്രൗണ്ടില്‍ കാണാന്‍ കഴിഞ്ഞത്. കളി കാണുന്നവരും മെസ്സിക്ക് എപ്പോള്‍ പന്ത് കിട്ടും മെസ്സി എപ്പോള്‍ അത്ഭുതം കാണിക്കും എന്ന് കാത്തിരിക്കുകയാണ് വെങ്ങര്‍ പറഞ്ഞു. ഗ്രീസ്മന്‍, ഡെംബലെ എന്നിവരൊക്കെ ഉണ്ടായിട്ടും നന്നായി കളിക്കാന്‍ പോലും കഴിയാത്തത് വാല്വെര്‍ഡെയുടെ ടാക്ടിക്സിന്റെ പ്രശ്നമാണെന്നാണ് ബാഴ്സലോണ ആരാധകര്‍ വിലയിരുത്തുന്നത്.

Related News