Loading ...

Home sports

ഐ.പി.എല്‍ ലേലത്തിനുള്ള തിയ്യതികളായി

2020 സീസണിലേക്കുള്ള ഐ.പി.എല്‍ ലേലത്തിനുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ വെച്ച്‌ ഡിസംബര്‍ 19നാണ് ലേലം. ഇന്ന് ഐ.പി.എല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് തിയ്യതികള്‍ തീരുമാനമായത്. മുന്‍പുള്ള സീസണുകളില്‍ ബെംഗളുരുവില്‍ വെച്ചാണ് ലേലം വിളി നടന്നിരുന്നത്. ഈ സീസണ്‍ മുതല്‍ ഒരു ടീമിന് 85 കോടിയോളം രൂപ ഒരു ടീമിന് താരങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാം. കഴിഞ്ഞ വര്‍ഷം വരെ 82 കോടി രൂപയായിരുന്നു ഒരു ടീമിന് ചിലവഴിക്കാന്‍ പറ്റുന്ന തുക. കൂടാതെ കഴിഞ്ഞ ലേലത്തില്‍ ചിലവഴിക്കാതിരുന്ന തുക കൂടി ടീമുകള്‍ക്ക് ഈ ലേലത്തില്‍ ചിലവഴിക്കാം. ഇത് പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സിന് 8.2 കോടി രൂപ ബാക്കിയുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് 7.15 കോടിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 6.05കൂടി രൂപയുമാണ് ബാക്കിയുള്ളത്.

Related News