Loading ...

Home sports

ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പ ഇത്തവണ റിയാദില്‍ വെച്ച്‌ നടക്കും

ഇറ്റലിയിലെ ചാമ്ബ്യന്മാരുടെ പോരാട്ടമായ സൂപ്പര്‍ കോപ്പ ഫൈനല്‍ ഇത്തവണ സൗദി അറേബ്യയില്‍ വെച്ച്‌ നടക്കും. സൗദി അറേബ്യയിലെ റിയാദില്‍ വെച്ചാകും മത്സരം നടക്കുക. യുവന്റസും ലാസിയോയും ആണ് സൂപ്പര്‍ കോപ്പയില്‍ ഇത്തവണ ഏറ്റുമുട്ടുന്നത്. ഡിസംബര്‍ 22നാകും മത്സരം നടക്കുക. സൗദി അറേബ്യയിലാണ് നടക്കുന്നത് എങ്കിലും സ്ത്രീകള്‍ക്കും യാതൊരു നിയന്ത്രണവും ഇല്ലാതെ സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകും എന്ന് ഇറ്റലിയന്‍ എഫ് എ അറിയിച്ചു‌ കഴിഞ്ഞ വര്‍ഷവും സൗസി അറേബ്യ തന്നെ ആയിരുന്നു സൂപ്പര്‍ കോപ്പയ്ക്ക് വേദിയായത്. അന്ന് ജിദ്ദയില്‍ വെച്ച്‌ നടന്ന മത്സരത്തില്‍ മിലാനെ തോല്‍പ്പിച്ച്‌ യുവന്റസ് കിരീടം സ്വന്തമാക്കുകയായിരുന്നു. യുവന്റസ് ഇതിനു മുമ്ബ് 8 തവണ സൂപ്പര്‍ കോപ്പ സ്വന്തമാക്കിയിട്ടുണ്ട്.

Related News