Loading ...

Home sports

വീണ്ടും വിരാട്; ഒാസീസിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ

  • ഇന്ത്യ x വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ് x ഇംഗ്ളണ്ട് സെമി ഫൈനല്‍
മൊഹാലി: ഇതാ വീണ്ടും കോഹ്ലി. കലിയിളകിയാടിയ കോഹ്ലിക്കു മുന്നില്‍ ട്വന്‍റി20 ലോക കിരീടമെന്ന ആസ്ട്രേലിയയുടെ നടക്കാത്ത സ്വപ്നം ഒരിക്കല്‍കൂടി തകര്‍ന്നടിഞ്ഞു. സെമിയില്‍ കടക്കാന്‍ അനുവദിക്കാതെ കോഹ്ലിയുടെ ഒറ്റയാന്‍ പോരാട്ടം ആസ്ട്രേലിയക്ക് മടക്ക ടിക്കറ്റ് നല്‍കി. ബാറ്റിങ് അത്യന്തം ദുഷ്കരമായ പിച്ചില്‍ പതര്‍ച്ചയില്ലാതെ ഉറച്ചുനില്‍ക്കാന്‍ പുറത്താകാതെ നേടിയ 82 റണ്‍സുമായി കോഹ്ലിയെന്ന ഒറ്റയാള്‍ പട്ടാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബംഗ്ളാദേശിനെതിരെ തപ്പിത്തടഞ്ഞ ഇന്ത്യന്‍ ബാറ്റിങ്ങിന് മൊഹാലിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്. à´¬àµ—ളര്‍മാരെ വഴിവിട്ടു തുണച്ച പിച്ചില്‍ ആസ്ട്രേലിയ വെച്ചുനീട്ടിയ 161 എന്ന വിജയലക്ഷ്യം ഇന്ത്യ മറികടക്കുമ്പോള്‍ പിന്നെയും അഞ്ച് പന്ത് ബാക്കിയുണ്ടായിരുന്നു; ആറു വിക്കറ്റും. പതിവുപോലെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റില്‍നിന്ന് ബൗണ്ടറി തേടി പന്തു പായുമ്പോള്‍ പതിനായിരങ്ങള്‍ തടിച്ചുകൂടിയ ഐ.എസ്. ബിന്ദ്ര സ്റ്റേഡിയത്തില്‍ ആഹ്ളാദത്തിന്‍െറ പൂത്തിരി കത്തി. വ്യാഴാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും.
ബാറ്റിലേക്ക് പന്തത്തൊന്‍ ആയാസപ്പെട്ട പിച്ചില്‍ ആസ്ട്രേലിയ കുറിച്ച 161 റണ്‍സ് വിജയലക്ഷ്യം ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ നേരിട്ടത്. പക്ഷേ, പന്തിനുമേല്‍ ആധിപത്യം നേടുന്നതിനിടയില്‍ അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് അടുത്തടുത്ത് ധവാനും രോഹിത് ശര്‍മയും പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. 
കോല്‍ട്ടര്‍ നൈലിനെ ഉയര്‍ത്തിയടിക്കാനുള്ള നീക്കത്തില്‍ 13 റണ്‍സെടുത്ത ധവാന്‍ ഉസ്മാന്‍ ഖാജക്ക് പിടികൊടുത്തു. സ്കോര്‍ ഇന്ത്യ ഒന്നിന് 23. വൈകാതെ 12 റണ്‍സെടുത്ത രോഹിത് ശര്‍മയും പുറത്തായി. ഷെയ്ന്‍ വാട്സന്‍െറ വേഗം കുറഞ്ഞ പന്ത് കയറിയടിക്കാനുള്ള ശ്രമത്തില്‍ കുറ്റി തെറിച്ചാണ് രോഹിത് പുറത്തായത്. à´ªà´¿à´¨àµà´¨àµ€à´Ÿàµ ഇറങ്ങിയ റെയ്നക്കാകട്ടെ ഏഴു പന്തിന്‍െറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 10 റണ്‍സുമായി വാട്സന്‍െറ പന്തില്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവില്‍ പിടിച്ച് റെയ്ന പുറത്ത്. ഓരോ നിമിഷവും ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ കോഹ്ലിക്കൊപ്പം യുവരാജും ഉറച്ചുനിന്നപ്പോള്‍ സ്കോര്‍ മെല്ളെ ഉയര്‍ന്നു. രണ്ടുപേരും ഓരോ സിക്സറും പറത്തി. 
 
പിച്ചിന്‍െറ സ്വഭാവം കൂടുതല്‍ മോശമാവുകയായിരുന്നു. പന്ത് ബാറ്റിലേക്ക് വരാന്‍ കൂടുതല്‍ സമയമെടുത്തു. മുട്ടിനു മുകളില്‍ പന്ത് പൊന്തുന്നത് അപൂര്‍വമായി. വേഗം മനസ്സിലാക്കുന്നതില്‍ പിഴച്ച അത്തരമൊരു പന്തില്‍ ബാറ്റ് വെച്ച യുവരാജ് സിങ് ഉയര്‍ത്തി വിട്ട പന്ത് മനോഹരമായി ഷെയ്ന്‍ വാട്സന്‍ പിടിച്ചു. കോല്‍ട്ടര്‍ നൈലിന് വിക്കറ്റ്. വിലപ്പെട്ട 21 റണ്‍സായിരുന്നു യുവരാജിന്‍െറ സംഭാവന. അപ്പോള്‍ ജയിക്കാന്‍ വേണ്ടത് 36 പന്തില്‍ 67 റണ്‍സ്.  à´®à´±àµà´µà´¶à´¤àµà´¤àµ ധോണി അപകടങ്ങള്‍ ഇല്ലാതെ ഇന്നിങ്സ് കാത്തു. 18 പന്ത് ബാക്കിയായപ്പോള്‍ ഇന്ത്യന്‍ ലക്ഷ്യം 39 റണ്‍സ്. പിന്നീടായിരുന്നു കോഹ്ലിയുടെ കലിയാട്ടം കണ്ടത്. ഫോക്നര്‍ എറിഞ്ഞ 18ാമത്തെ ഓവറിലെ ആദ്യ രണ്ട് പന്തും ബൗണ്ടറി. അടുത്ത പന്ത് ലോങ് ഓഫിലേക്ക് പറന്നിറങ്ങിയ സിക്സര്‍. അപ്പോള്‍തന്നെ ആസ്ട്രേലിയ തോറ്റിരുന്നു. കോല്‍ട്ടര്‍ നൈല്‍ എറിഞ്ഞ 19ാമത്തെ ഓവറില്‍ കോഹ്ലി പറത്തിയത് നാല് ബൗണ്ടറി. ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ നാല് റണ്‍സ്. ഫോക്നര്‍ എറിഞ്ഞ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തേണ്ട ജോലിയേ ധോണിക്കുണ്ടായിരുന്നുള്ളൂ.
നേരത്തേ ടോസ് നേടിയ ആസ്ട്രേലിയ ആരോണ്‍  à´«à´¿à´žàµà´šàµ, ഉസ്മാന്‍ ഖാജ, ഗ്ളെന്‍ മാക്സ്വെല്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് ആസ്ട്രേലിയ ആറു വിക്കറ്റിന് 160 എന്ന മാന്യമായ സ്കോറില്‍ എത്തിയത്. ആശിഷ് നെഹ്റ എറിഞ്ഞ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയാണ് ആസ്ട്രേലിയന്‍ ഓപണര്‍ ഉസ്മാന്‍ ഖാജ തുടങ്ങിയത്. ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറില്‍ പിറന്നത് നാല് ബൗണ്ടറി. 
മൂന്നാമത്തെ ഓവര്‍ എറിയാന്‍ വന്ന അശ്വിനെ സിക്സറുകളോടെയാണ് ആരോണ്‍ ഫിഞ്ച് സ്വാഗതം ചെയ്തത്. തുടര്‍ച്ചയായ രണ്ട് സിക്സറുകള്‍. ആദ്യ ഓവറില്‍ അശ്വിന്‍ വഴങ്ങിയത് 22 റണ്‍സ്. അഞ്ചാമത്തെ ഓവറില്‍ ആദ്യ വിക്കറ്റ് വീണു. 16 പന്തില്‍ 26 റണ്‍സെടുത്ത ഖാജ നെഹ്റയുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ധോണി പിടിച്ച് പുറത്താവുകയായിരുന്നു. അതിനകം ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 4.2 ഓവറില്‍  54 റണ്‍സ് അടിച്ചെടുത്തിരുന്നു. 
വമ്പന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ആസ്ട്രേലിയയെ പിന്നീട് ഇന്ത്യ നിയന്ത്രിക്കുന്നതാണ് കണ്ടത്. ആദ്യ ഓവറില്‍ കണക്കിന് തല്ലുകൊണ്ട അശ്വിന്‍ രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണറെ വീഴ്ത്തി. കയറിയടിക്കാനുള്ള ശ്രമം പിഴച്ചപ്പോള്‍ ധോണിയുടെ അനായാസ സ്റ്റംപിങ്. ഒമ്പത് പന്തില്‍ ആറ് റണ്‍സെടുത്ത വാര്‍ണര്‍ പുറത്ത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ ബൗള്‍ ചെയ്യിച്ചില്ളെന്ന പരാതി കാരണമായിരിക്കണം 10ാം ഓവര്‍ എറിയാന്‍ യുവരാജിനത്തെന്നെ ധോണി വിളിച്ചു. അതിന് ഫലവും കണ്ടു. ആദ്യ പന്തില്‍തന്നെ അപകടകാരിയായ സ്റ്റീവന്‍ സ്മിത്ത് (2) പുറത്ത്. വിക്കറ്റിന് പിന്നില്‍ ധോണിക്ക് ക്യാച്ച്. 
മാക്സ്വെലിന് കൂട്ടായി വാട്സണ്‍ എത്തിയത് ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആസ്ട്രേലിയ. ഇരുവരും ചേര്‍ന്ന് റണ്‍നിരക്ക് ഉയര്‍ത്തുന്നതിനിടെ ബുംറയുടെ വേഗം കുറഞ്ഞ പന്ത് മാക്സ്വെലിനെ ചതിച്ചു. കൂറ്റനടിക്കുള്ള ശ്രമത്തിനിടെ ബുംറയുടെ താഴ്ന്ന പന്ത് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നെഹ്റ, അശ്വിന്‍, ബുംറ, യുവരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Related News